കൊച്ചി: സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്ന ഹരജിയിൽ ഇടക്കാല ഉത്തരവ് നൽകാതെ, വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാറിന്‍റെ നിലപാട് തേടിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവിന് ജസ്റ്റിസ് ടി.ആർ. രവി വിസമ്മതിച്ചത്.
റിവ്യൂ ബോംബിങ് സിനിമകളെ തകർക്കുന്നുവെന്ന് ആരോപിച്ച് ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഊഫ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സിനിമ റിലീസ് ചെയ്തശേഷം ആദ്യ 48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്നതടക്കം നിർദേശമടങ്ങുന്ന റിപ്പോർട്ടാണ് അമിക്കസ് ക്യൂറി കോടതിയിൽ നൽകിയത്. നെഗറ്റിവ് റിവ്യൂകൾക്കെതിരെ പരാതി നൽകാൻ പൊലീസ് സൈബർ സെല്ലിന്‍റെ നേതൃത്വത്തിൽ പ്രത്യേക പോർട്ടൽ സജ്ജമാക്കണമെന്ന നിർദേശവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.