വ്യക്തിപരമായ വിമർശനങ്ങളെ ന്യായീകരിക്കില്ല; റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു -സാദിഖലി തങ്ങൾ

കോഴിക്കോട്: ലീഗ് നേതാവിന്‍റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖലി ശിഹാബ് തങ്ങൾ. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സമ്മേളനത്തിനിടെയാണ് അബ്ദുറഹ്‌മാൻ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിവാദ പരാമർശം നടത്തിയത്. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സാദിഖലി വ്യക്തമാക്കി. നേരത്തെ, അബ്ദുറഹ്‌മാൻ കല്ലായിയും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല, പക്ഷെ വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌.

ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല.

അത്തരം പരാമർശത്തിൽ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്.

ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നന്മകൾക്കു വേണ്ടി പ്രാർത്ഥിക്കുക !

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പാണക്കാട്

Full View


Tags:    
News Summary - Riyaz called and expressed regret - Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.