പത്തനംതിട്ട: നഗരമധ്യത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച. നാലുകിലോയോളം സ്വർണാഭരണങ്ങളും 13 ലക്ഷം രൂപയും കവർന്നു. പത്തനംതിട്ട ഐശ്വര്യ തിയറ്ററിന് എതിർവശം മുത്താരമ്മൻ കോവിലിനടുത്തുള്ള മഹാരാഷ്ട്ര സ്വദേശിയുടെ കൃഷ ്ണ ജ്വല്ലറിയിലാണ് കവർച്ച. ഞായറാഴ്ച വൈകീട്ട് 4.15ഓടെയായിരുന്നു സംഭവം.
ഈസമയം ജ്വല്ലറി തുറന്ന ജീവനക്കാരനെ ാപ്പം കടന്നുകയറിയ മോഷ്ടാക്കൾ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയിലെ ലോക്കറിൽ സൂക്ഷിച്ച മുഴുവൻ സ്വർണവും പണവും ബാഗിലാക്കി കടന്നുകളയുകയായിരുന്നു.
മോഷ്ടാക്കൾക്കൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ജീവനക്കാരനായ പ്രതി മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീൽ പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തനിക്ക് സംഭവവുമായി ബന്ധമിെല്ലന്ന് പറഞ്ഞാണ് കീഴടങ്ങിയതെങ്കിലും പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.. രണ്ടാഴ്ച മുമ്പ് ജ്വല്ലറിയിൽ ജീവനക്കാരനായെത്തിയ ആളാണ് അക്ഷയ് പാട്ടീൽ. ഇയാളുടെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പൊലീസ് കരുതിയിരുന്നത്.
ഞായറാഴ്ചയായതിനാൽ ജ്വല്ലറി തുറന്നിരുന്നില്ല. വൈകീട്ട് പരിചയക്കാരനായ ഒരാൾ കുടുംബസമേതമെത്തി ജ്വല്ലറി ഉടമയെ വിളിച്ച് സ്വർണം വേണമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഉടമ ജീവനക്കാരായ രണ്ടുപേരെ അയച്ച് ജ്വല്ലറി തുറപ്പിക്കുകയായിരുന്നു. തുറന്നയുടൻ ജീവനക്കാരിൽ ഒരാൾക്കൊപ്പം കടയിലേക്ക് കയറിയ നാലംഗസംഘം മറ്റെ ജീവനക്കാരനെ ബന്ദിയാക്കി ലോക്കറിലെ സാധനങ്ങൾ വാരി ബാഗിലിട്ടു. ബന്ദിയാക്കിയ ജീവനക്കാരെൻറ സ്വർണമാലയും ൈകവളയും മോഷ്ടാക്കൾ പിടിച്ചുപറിച്ചു. ലോക്കർ മുറിക്കുള്ളിൽ കവർച്ച നടക്കുന്നതും ജീവനക്കാരനെ ബന്ദിയാക്കിയതും സ്വർണം വാങ്ങാൻ എത്തിയ കുടുംബം അറിയുന്നുണ്ടായിരുന്നില്ല. മോഷ്ടാക്കൾ കടന്ന ശേഷം ലോക്കർ മുറിയിൽനിന്ന് പുറത്തുവന്ന ജീവനക്കാരനാണ് കവർച്ച വിവരം വിളിച്ചു പറഞ്ഞത്. അപ്പോഴേക്കും മോഷ്ടാക്കൾ ഓട്ടോയിൽ കയറി രക്ഷപ്പെട്ടിരുന്നു.
സന്തോഷ് എന്ന ജീവനക്കാരനാണ് ബന്ദിയാക്കപ്പെട്ടത്. ഇയാൾ 10 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. മോഷ്ടാക്കളുടെ മർദനത്തിൽ സന്തോഷിെൻറ മൂക്കിെൻറ പാലത്തിനു പരിക്കേറ്റു. സന്തോഷിനൊപ്പം ജ്വല്ലറി തുറക്കുന്നതിനായാണ് അക്ഷയ് പാട്ടീലും എത്തിയത്. ഈസമയം ഇവിടെയുണ്ടായിരുന്ന മോഷണസംഘത്തിലെ മറ്റ് അംഗങ്ങളും കടയിലേക്ക് കയറുകയായിരുന്നു. മുഖമാകെ രക്തം ഒലിച്ച നിലയിൽ സന്തോഷ് പുറത്തുവന്ന് ബഹളം െവച്ചപ്പോഴാണ് സ്വർണം വാങ്ങാനെത്തിയ കുടുംബം വിവരം അറിയുന്നത്. സ്വർണം വാങ്ങാനെത്തിയ കുടുംബത്തിനു കവർച്ചയുമായി ബന്ധമുള്ളതായി കരുതുന്നിെല്ലന്ന് പൊലീസ് പറയുന്നു.
മോഷ്ടാക്കൾക്കൊപ്പം പോയ അക്ഷയ് പാട്ടീലിെനയും കൂട്ടാളികളെയും കണ്ടെത്താൻ സംസ്ഥാനം മുഴുവൻ അലർട്ട് നൽകിയിരുന്നു അതിനിടയാണ് രാത്രി 8.30ഓടെ അക്ഷയ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണോ കീഴടങ്ങലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നവരും മറാത്തി ഭാഷയാണ് സംസാരിച്ചതെന്ന് സന്തോഷ് പറയുന്നു. ജ്വല്ലറിയിലെ സി.സി ടി.വി സംവിധാനത്തിെൻറ ഹാർഡ് ഡിസ്ക് അടക്കം മോഷ്ടാക്കൾ ഇളക്കിക്കൊണ്ട് പോയിട്ടുണ്ട്. പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.