മൂന്നു മാസത്തിനകം കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിലെ കടമുറികൾ വാടകക്ക്​ നൽകും -മന്ത്രി

പ​ത്ത​നം​തി​ട്ട: ടി​ക്ക​റ്റി​ത​ര വ​രു​മാ​നം കൂ​ട്ടി കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ലാ​ഭ​ക​ര​മാ​ക്കാ​ൻ എ​ല്ലാ ശ്ര​മ​വും ന​ട​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. മൂ​ന്നു മാ​സ​ത്തി​ന​കം ത​ട​സ്സ​ങ്ങ​ളെ​ല്ലാം നീ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ കെ​ട്ടി​ട​ങ്ങ​ളി​ലെ ക​ട​മു​റി​ക​ളെ​ല്ലാം വാ​ട​ക​ക്ക്​ കൊ​ടു​ക്കും.

ഒ​മ്പ​തു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​രു​മാ​നം നേ​ടി കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ലാ​ഭ​ക​ര​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ൺ​സി​ലി​ന് ശേ​ഷം ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു മാ​സ​ത്തി​നി​െ​ട സം​സ്ഥാ​ന​ത്തെ 93 ഡി​പ്പോ​യി​ല്‍ 70 - 75 ശ​ത​മാ​നം ന​ഷ്ട​മോ ലാ​ഭ​മോ ഇ​ല്ലാ​ത്ത വി​ധ​ത്തി​ൽ ആ​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - rooms in KSRTC buildings will be rented out within three months says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.