തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയം മൂന്നംഗ ബെഞ്ചിനു വിട്ടുകൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണം പ്രതീക്ഷ നല്‍കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന് ഹര്‍ജികള്‍ കൈമാറിയ കോടതി മുന്‍ വിധിയിലെ അപാകതകള്‍ പരിഹരിക്കുമെന്ന സൂചനയും നല്‍കിയത് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വിശ്വാസത്തിലെടുത്തതു കൊണ്ടാണ്.
വനത്തിലുള്ളിലാകണം ബഫര്‍ സോണ്‍ എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കുമുള്ള ബഫര്‍ സോണ്‍ നിബന്ധനകളില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവുകള്‍ വേണമെന്ന് കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ അനുകൂലമായ സമീപനം സ്വീകരിക്കുമെന്ന് കോടതി വാക്കാല്‍ സൂചിപ്പിച്ചതും കേരളത്തിന് ആശ്വാസകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.