കോട്ടയം: കേരള കോൺഗ്രസ് (എം) പാർലമെൻററി പാർട്ടി ലീഡറായി റോഷി അഗസ്റ്റ്യനെയും ഡെപ്യൂട്ടി ലീഡറായി ഡോ. എൻ. ജയരാജിനെയും തെരഞ്ഞെടുത്തു. ജോബ് മൈക്കിളാണ് പാർട്ടി വിപ്പ്. പാർലമെൻററി പാർട്ടി സെക്രട്ടറിയായി പ്രമോദ് നാരായണനെയും ട്രഷററായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു. ചെയർമാൻ ജോസ് കെ. മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു െതരഞ്ഞെടുപ്പ്. തോമസ് ചാഴികാടൻ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവരും പങ്കെടുത്തു.
രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനും യോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ചത്തെ എൽ.ഡി.എഫ് യോഗത്തിൽ ഇൗ ആവശ്യം വീണ്ടും ഉയർത്തും. രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യം സി.പി.എം തള്ളിയതിനുപിന്നാലെ എം.എൽ.എമാരോട് അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ ജോസ് കെ. മാണി നിർദേശിക്കുകയായിരുന്നു. തുടർചർച്ചയിലാണ് എൽ.ഡി.എഫ് യോഗത്തിലും ആവശ്യം ഉയർത്താൻ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.