തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥരുടെ ചാതുർമാസ വ്രതാനുഷ്ഠാനം അലങ്കോലപ്പെടുത്താൻ ആർ.എസ്.എസ് ശ് രമം. വ്രതാനുഷ്ഠാന കർമങ്ങൾക്കായി സ്വാമി കൊണ്ടുവന്ന വിളക്കും ശ്രീരാമെൻറ പഞ്ചലോഹ വി ഗ്രഹവും സേവാഭാരതി പ്രവർത്തകർ മോഷ്ടിച്ചതായി സ്വാമി ആരോപിച്ചു. ഉപാസനമൂർത്തിയുടെ വിഗ്രഹം നഷ്ടപ്പെട്ടതിൽ മനംനൊന്ത് സ്വാമിയാർ നിലത്തുകിടന്നു പൊട്ടിക്കരഞ്ഞു. കഴിഞ്ഞദിവസം ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ സ്വാമിയാരുടെ ഭിക്ഷാടന പന്തൽ പൊളിച്ചു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അതിക്രമം. മിത്രാനന്ദപുരം മുഞ്ചിറ മഠത്തിനും കുളത്തിനും മധ്യയുള്ള പാതയിലായിരുന്നു സംഭവം. നടപടി ആവശ്യപ്പെട്ട് മുഞ്ചിറ മഠം അധികൃതർ ഫോർട്ട് പൊലീസിൽ പരാതിയും നൽകി.
ചാതുർമാസ വ്രതത്തിെൻറ അവസാന ദിനമായിരുന്ന ഞായറാഴ്ച പത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി സമർപ്പിച്ച ശേഷം പൂജക്കായി മിത്രാനന്ദപുരത്ത് എത്തിയപ്പോഴാണ് സാളഗ്രാമം, വിളക്ക്, തട്ടം, പഞ്ചലോഹ വിഗ്രഹം, തൂക്ക് വിളക്ക് എന്നിവ നഷ്ടമായതായി കണ്ടത്. കഴിഞ്ഞ ദിവസം തെൻറ ഭിക്ഷാടന പന്തൽ പൊളിച്ചവർ തന്നെയാണ് ഇതു ചെയ്തതെന്നും ഹിന്ദുമത സംരക്ഷകരിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണിെതന്നും അദ്ദേഹം പറഞ്ഞു. നിലത്തുകിടന്നു കരഞ്ഞ സ്വാമിയെ വിശ്വാസികൾ സാന്ത്വനിപ്പിച്ചു. സ്വാമിയുടെ പരാതിയിൽ കേസെടുക്കുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.
ആരോപണം സേവാഭാരതി നിഷേധിച്ചു.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഞ്ചിറ മഠത്തിൽ ആചാരപ്രകാരം ചാതുർമാസ പൂജകൾ നടത്താൻ സേവാഭാരതി തടസ്സം നിൽക്കുന്നുവെന്ന് ആരോപിച്ചും ഇവർ ൈകയേറിയ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടും ഒരാഴ്ചയായി ഉപവാസം നടത്തുകയായിരുന്നു പുഷ്പാഞ്ജലി സ്വാമിയാർ.
ശനിയാഴ്ച വൈകീട്ടു മിത്രാനന്ദപുരം ക്ഷേത്ര പാതയോരത്തു സ്വാമിയാരുടെ അനുയായികൾ കെട്ടിയ ഭിക്ഷാടന പന്തൽ ആർ.എസ്.എസ് പ്രവർത്തകർ പൊളിച്ചുമാറ്റി. ഇതിനെ തുടർന്നു സംഘർഷവും ലാത്തിച്ചാർജും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതോളം ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർെക്കതിരെ ഫോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, വസ്തുതർക്കവുമായി ബന്ധപ്പെട്ട് ഇന്ന് പുഷ്പാഞ്ജലി സ്വാമിയാരെയും അനന്തശായി ബാലസദന ഭാരവാഹികളെയും കലക്ടർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.