കണ്ണൂർ: വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിെൻറ വീടിനു നേരെ കല്ലെറിഞ്ഞത് ആർ.എസ്.എസ് എന്ന് സി.പി.എം. സമരത്തിന് ഒപ്പം നിന്നവർ തന്നെയാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, ആരോപണം ബി.ജെ.പി നിഷേധിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങൾ. തങ്ങളെന്തിന് സമരക്കാരെ ആക്രമിക്കണമെന്നും ബി.ജെ.പി ചോദിച്ചു.
സർക്കാറിനെതിരായ രാഷ്ട്രീയ കുതന്ത്രമാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമരത്തിെൻറ പേരു പറഞ്ഞ് കലാപമുണ്ടാക്കാനാണ് ആർ.എസ്.എസിെൻറ ശ്രമം. ആർ.എസ്.എസ്, എസ്.ഡി.പി.െഎ, മാവോയിസ്റ്റ് എന്നിവരാണ് കീഴാറ്റൂരിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കീഴാറ്റൂരിൽ എലിവേറ്റഡ് പാത കൊണ്ടു വരാൻ തയാറാണെന്നും കോടിയേരി വ്യക്തമാക്കി.
ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെ ബൈക്കിലെത്തിയവരാണ് സുരേഷ് കീഴാറ്റൂരിെൻറ വീട് ആക്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ബൈക്ക് തിരിച്ചറിയാനായെങ്കിലും അക്രമികെള ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.