കണ്ണൂർ: വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിെൻറ വീടിനു നേരെ കല്ലെറിഞ്ഞത് ആർ.എസ്.എസ് എന്ന് സി.പി.എം. സമരത്തിന് ഒപ്പം നിന്നവർ തന്നെയാണ് ആക്രമിച്ചതെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ പറഞ്ഞു.
വയൽക്കിളി നേതാക്കളെ കൊല്ലാൻ ആർ.എസ്.എസ് പദ്ധതിയിട്ടിരുന്നു. കല്ലെറിഞ്ഞത് സമര വിരുദ്ധരല്ല.സമരത്തിെൻറ ഭാഗമായുള്ള ചില സംഘടനകളാണ്. കീഴാറ്റൂരിൽ റോഡ് വന്നാൽ തണ്ണീർ തടം നശിക്കില്ല. ചിലർ കാര്യങ്ങൾ വക്രീകരിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എന്നാൽ, ആരോപണം ബി.ജെ.പി നിഷേധിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ് തങ്ങൾ. തങ്ങളെന്തിന് സമരക്കാരെ ആക്രമിക്കണമെന്നും ബി.ജെ.പി ചോദിച്ചു. ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെ ബൈക്കിലെത്തിയവരാണ് സുരേഷ് കീഴാറ്റൂരിെൻറ വീട് ആക്രമിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ബൈക്ക് തിരിച്ചറിയാനായെങ്കിലും അക്രമികെള ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, കീഴാറ്റൂർ സമരത്തെ സർക്കാർ വിരുദ്ധ സമരമാക്കി മാറ്റാനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സർക്കാറിനെതിരായ രാഷ്ട്രീയ കുതന്ത്രമാണിത്. ഇതിന് ആർ.എസ്.എസ് പിന്തുണയുണ്ട് . സമരത്തിെൻറ പേരു പറഞ്ഞ് കലാപമുണ്ടാക്കാനാണ് ആർ.എസ്.എസിെൻറ ശ്രമം. ആർ.എസ്.എസ്, എസ്.ഡി.പി.െഎ, മാവോയിസ്റ്റ് എന്നിവരാണ് കീഴാറ്റൂരിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കീഴാറ്റൂർ വഴി ബൈപാസ് നിർമ്മിക്കാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരാണ്. കീഴാറ്റൂരിൽ എലിവേറ്റഡ് പാത കൊണ്ടു വരാൻ തയാറാണെന്നും കോടിയേരി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എൽ.ഡി.എഫിെൻറ ലക്ഷ്യം. തണ്ണീർ തടങ്ങൾ സംരക്ഷിക്കും. മേൽപാലം നിർമിക്കണോയെന്ന് ദേശീയപാത അതോറിറ്റി തീരുമാനിക്കണം. മേൽപ്പാലം നിർമ്മിക്കണമോ എന്ന കാര്യം കേന്ദ്രം തീരുമാനിക്കട്ടെ. മേൽപാലം നിർമിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെങ്കിൽ സംസ്ഥാനം സഹകരിക്കുമെന്നും കോടിയേരി പറഞ്ഞു. ഒരു നന്ദിഗ്രാം ഉണ്ടായെന്ന് കരുതി കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാനുള്ള ശ്രമത്തെ അവിടുത്തെ ജനങ്ങൾ എതിർക്കും. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോകില്ല. പരിസ്ഥിതി പ്രശ്നം പറഞ്ഞ് വികസനത്തെ എതിർക്കരുത്. ജനകീയ ചെറുത്ത് നിൽപ്പിലൂടെ വികസന വിരോധികളെ എതിർക്കും. സമരക്കാർ തെറ്റിദ്ധാരണ മാറ്റി തിരിച്ച് വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.