ഒറ്റപ്പാലം / മണ്ണഞ്ചേരി (ആലപ്പുഴ): മുതിർന്ന ആർ.എസ്.എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപകനും ഡയറക്ടറു മായ പി. പരമേശ്വരൻ അന്തരിച്ചു. 93 വയസ്സായിരുന്നു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെയാണ് മരണം. പത്മശ്രീ, പത്മവ ിഭൂഷൺ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.
ഭാരതീയ ജനസംഘത്തിലും ആർ.എസ്.എസിലും വിവിധ സ്ഥാനങ്ങൾ വഹിച്ചു. ജനസംഘത്തിെൻറ ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡൻറ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ന്യൂഡൽഹിയിെല ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമാണ്. കേരളത്തിൽ ആർ.എസ്.എസിെൻറ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്‍റേയും സാവിത്രി അന്തര്‍ജനത്തിന്‍റേയും മകനായി 1927ലായിരുന്നു ജനനം. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ മെഡലോടെ ബിരുദം പാസായി. സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനിൽ എത്തിയ അദ്ദേഹം പിന്നീട് ആർ.എസ്.എസ് പ്രചാരകനായി. ഡല്‍ഹി ദീന്‍ ദയാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്‍റ് എന്നിങ്ങനെ പദവികള്‍ വഹിച്ചു.
മൃതദേഹം എറണാകുളത്തെ ആർ.എസ്.എസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചു. തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം ആസ്‌ഥാനത്തും പൊതുദർശനത്തിന് വെക്കും.
സംസ്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 2.30 ന് മുഹമ്മയിലെ കുടുംബ വീട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.