മലപ്പുറം: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകത്തിൽ വെച്ച് അദ്ദേഹം വർഗീയവാദിയാണെന്നാക്ഷേപിച്ച് ആർ.എസ്.എസ് നേതാവ്. സംഘ്പരിവാർ അധ്യാപക സംഘടന ദേശീയ അധ്യാപക പരിഷത്തിെൻറ സംസ്ഥാന സമ്മേളന ഉദ്ഘാടനവേദിയായ മലപ്പുറത്തെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാളിൽ മുഖ്യപ്രഭാഷണത്തിനിടെ ആർ.എസ്.എസ് മാന്യ പ്രാന്തകാര്യവാഹക് പി. ഗോപാലൻകുട്ടി മാസ്റ്ററാണ് വാരിയൻകുന്നത്തിെൻറ പേരുപറയാതെ വിവാദ പരാമർശം നടത്തിയത്.
മഹത്തായ പോരാട്ടം എന്ന പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത് നിരവധിയാളുകളുടെ ജീവൻ ഇല്ലാതാക്കിയ കലാപത്തെ കുറിച്ചാണ്. അതിന് നേതൃത്വം നൽകിയ ഒരാളുടെ പേരിലുള്ള സ്മാരകത്തിലാണ് സമ്മേളനം നടക്കുന്നത്. അവർക്ക് വേണ്ടി സ്മാരകമുണ്ടാക്കാൻ ആളുണ്ടായപ്പോൾ ജീവൻ ഇല്ലാതായ വിഭാഗത്തിനുവേണ്ടി സംസാരിക്കാൻ ആരുമില്ലാതെ പോയി. ചരിത്രത്തെ വികലമാക്കിയതിെൻറ മികച്ച ഉദാഹരണമാണിത്. ഇത്തരം സംഭവങ്ങളുടെ യാഥാർഥ്യം സമൂഹത്തിൽ പ്രചരിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് മാസ്റ്റർ അധ്യാപകരോട് ആഹ്വാനം ചെയ്തു.
കേരളത്തിെൻറ വളർച്ചയുടെ പിന്നിലെല്ലാം ഒരു വിഭാഗമാണെന്ന അവകാശവാദത്തെ ചെറുക്കാൻ ബൗദ്ധിക തലത്തിൽ സജ്ജമാകണം. ആസൂത്രിത മതപരിവർത്തനം നടക്കുന്ന സംസ്ഥാനത്ത് അതിന് നേതൃത്വം നൽകാനും നിയമസഹായം ലഭ്യമാക്കാനും പ്രവർത്തിക്കുന്ന സംഘടനകൾ വരെയുണ്ട്. പെൺകുട്ടികളെ മതംമാറ്റി രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. ഇത്തരം സംഭവങ്ങളെ ചെറുക്കാൻ അധ്യാപകസമൂഹം പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്.എസ് നേതാവ് സംസാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.