പൂച്ചാക്കൽ (ആലപ്പുഴ): മുസ്ലിംകളെ കൊലപ്പെടുത്തണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ് ത ആര്.എസ്.എസ് പ്രവര്‍ത്തകനെതിരെ കേസ്. തൃച്ചാറ്റുകുളം സായ്കൃപയില്‍ സായ് കിരണിനെ തിരെയാണ് ഐ.പി.സി 153, കലാപം നടത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പരാമര്‍ശം, 294 ബി അസഭ്യം പറയുക എന്നീ വകുപ്പുകള്‍ പ്രകാരം പൂച്ചാക്കൽ പൊലീസ് കേസെടുത്തത്.
പോപുലര്‍ ഫ്രണ്ട് ഡിവിഷന് സെക്രട്ടറി വി.കെ. റിയാസിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജനം ടി.വിയുടെ ഒരു വാര്‍ത്തക്ക് താഴെയാണ് ഇയാൾ കൊലവിളി നടത്തിയത്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കൊല്ലാന്‍ ആഹ്വാനം: മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിനും കോണ്‍ഗ്രസ് നേതാവിനുമെതിരെ പരാതി എന്ന വാര്‍ത്തക്ക് താഴെ ‘എല്ലാ മേത്തന്മാരെയും കൊന്നുകളയണമെന്നും അന്ന് ഇന്ത്യ രക്ഷപ്പെടും’ എന്നാണ് സായ് കിരണ്‍ കമൻറിട്ടത്. മുഹമ്മദ് നബിയെയും മുസ്ലിംകളെയും അധിക്ഷേപിച്ച് ഇയാൾ നേരത്തേയും സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.