എസ്​.ഡി.പി.​െഎ പ്രവർത്തകന്​ വെ​േട്ടറ്റ സംഭവം: അഞ്ച് ആർ.എസ്​.എസുകാർ റിമാൻഡിൽ

പാലക്കാട്​: എസ്​.ഡി.പി.​െഎ പ്രവർത്തകൻ എലപ്പുള്ളി പട്ടത്തലച്ചി ലാൻഡ് ലിങ്ക്‌ കോളനിയിൽ സക്കീർ ഹുസൈന്​ വെ​േട്ടറ്റ സംഭവത്തിൽ പ്രതികളായ അഞ്ച്​ ആർ.എസ്​.എസ്​ പ്രവർത്തകരെ റിമാൻഡ്​ ചെയ്​തു. പാറ, എലപ്പുള്ളി സ്വദേശികളായ എസ്. സുദർശൻ (20), ഇരട്ടക്കുളം ഉപ്പുത്തോട് എസ്. വിജയകുമാർ (20), എലപ്പുള്ളി നോമ്പിക്കോട് എസ്. ശ്രീജിത്ത് (20), എലപ്പുള്ളി പട്ടത്തലച്ചി ആർ. ഷൈജു (21), മുട്ടിമാമ്പള്ളം അമ്പാട്ടുകളം കെ. അജിത്ത് (20) എന്നിവരാണ്​ റിമാൻഡിലായത്​. പ്രതികൾക്കെതിരെ വധശ്രമത്തിന്​ കേസെടുത്തതായി കൊഴിഞ്ഞാമ്പാറ പൊലീസ്​ അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട്​ 6.30ന് നല്ലേപ്പിള്ളി ഇരട്ടക്കുളത്തായിരുന്നു സംഭവം. രണ്ട് ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘം എസ്.ഡി.പി.ഐ മലമ്പുഴ മണ്ഡലം സെക്രട്ടറിയായ സക്കീർ ഹുസൈനെ (28) വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. തലക്കും കഴുത്തിനും ശരീരത്തി​െൻറ പല ഭാഗത്തും വെ​േട്ടറ്റ സക്കീർ ഹുസൈൻ, കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​​​. ​നാല്​ ശസ്​ത്രക്രിയകൾക്ക്​ വിധേയമാക്കി. അപകടനില തരണം ചെയ്​തിട്ടില്ല. സി.ഐ എസ്. ശശിധരൻ, എസ്.ഐ കെ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതികളെ അറസ്​റ്റ്​ ചെയ്തത്​. ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്​ത ഇവരെ ആലത്തൂർ സബ് ജയിലിലേക്ക്​ മാറ്റി.

Tags:    
News Summary - rss sdpi clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.