നീലേശ്വരം: നീലേശ്വരത്ത് നടന്ന ആർ.എസ്.എസ്- സി.പി.എം സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരു ന്ന പ്രതി പൊലീസുകാരനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകൻ പടിഞ്ഞാറ് റംകൊഴുവലിലെ പരേതനായ കുട്ടൻനായരുടെ മകൻ നീലേശ്വരം രാജീവ് ട്രേഡേഴ്സ് ഉടമ എ.രാജീവനാണ്(47) ജാമ്യമില്ല വകുപ്പ് പ്രകാ രം അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഒമ്പതിന് ബൈക്കിൽ പോകുകയായിരുന്ന രാജീവനെ സിൻഡിക്കേറ്റ് ബാങ്ക് പരിസരത്ത് എസ്.ഐ കെ.പി.സതീശനും സംഘവും തടഞ്ഞുനിർത്തി പിടികൂടാനുള്ള ശ്രമത്തിനിടെ സിവിൽ പൊലീസ് ഓഫിസർ സുധീഷിെൻറ ദേഹത്ത് ബൈക്ക് കയറ്റുകയും താക്കോൽകൂട്ടം കൊണ്ട് മുഖത്തടിക്കുകയും കൈപിടിച്ച് ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് ബലപ്രയോഗത്തിലാണ് പൊലീസ് രാജീവനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്തത്.
2019 ഡിസംബർ 27ന് നീലേശ്വരത്ത് നടന്ന ആർ.എസ്.എസ് പദസഞ്ചലത്തിനിടയിൽ ആർ.എസ്.എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിനിടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിൽകഴിയുകയായിരുന്നു രാജീവൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.