ആർ.എസ്​.എസ്​ പ്രവർത്തക​െൻറ കൊലപാതകം രാഷ്​ട്രീയ പ്രേരിതമെന്ന്​ എഫ്​.​െഎ.ആർ

തിരുവനന്തപുരം: ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തക​​െൻറ കൊലപാതകം രാഷ്​ട്രീയ പ്രേരിതമെന്ന്​ എഫ്​.​െഎ.ആർ. കൊലപാതകത്തിനു പിന്നിൽ ദിവസങ്ങൾ നീണ്ടു നിന്ന രാഷട്രീയ ഗൂഢാലോചനയു​െണ്ടന്നാണ്​ ഇന്നലെ രാത്രി രജിസ്​റ്റർ ചെയ്​ത എഫ്​.​െഎ.ആറിൽ വ്യക്​തമാക്കുന്നത്​. പ്രാദേശിക തലത്തിലുള്ള രാഷ്​ട്രീയ വൈരാഗ്യമാണ്​ കൃത്യത്തിനു പിന്നിലെന്നും എഫ്​.​െഎ.ആർ പറയുന്നു. എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​ത ​പൊലീസ്​ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച്​ അന്വേഷണം ആരംഭിച്ചു. 

ആറു പേർ നേരിട്ട്​ പ​െങ്കടുത്ത കൃത്യത്തിൽ രണ്ടു പേർ ഒളിവിലാണ്​. നാലു പേർ നേര​െത്ത പൊലീസ്​ പിടിയിലായിരുന്നു. ഇവരെ സഹായിച്ചവ​െ​രയ​ും പൊലീസ്​ പിടിച്ചിട്ടുണ്ട്​. ഇവരെ ഇന്ന്​ കോടതിയിൽ ഹാജരാക്കും. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ, പൊലീസ്‌ വിന്യാസം ശക്തമാക്കി. പൊലീസിന്‍റെ ഗുണ്ടാ സ്‌ക്വാഡും ഇന്ന്‌ മുതല്‍ സജീവമാകും.

കൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തവര്‍ ഉള്‍പ്പെടെ അറസ്‌റ്റിലായ  പ്രധാനപ്രതിയും ഗുണ്ടാനേതാവുമായ മണിക്കുട്ടന്‍, ബിജിത്ത്‌, എബി, ഷൈജു, പ്രമോദ്‌, സാജു, അരുണ്‍, വിപിന്‍, മോനി എന്നിവരെ ഇന്ന്‌ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയേക്കും. കൊലപാതകത്തില്‍ പ്രതികളെ സഹായിച്ചതായി കരുതുന്ന മറ്റ്‌‌ മൂന്നു പേരെ ചോദ്യം ചെയ്‌ത്‌ വരികയാണ്‌. ഇവരുടെ പങ്ക്‌ വ്യക്തമായാല്‍ അറസ്റ്റ്‌ രേഖപ്പെടുത്താനാണ്‌ പൊലീസ്‌ തീരുമാനം.
 

Tags:    
News Summary - rss workers murder - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.