രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുന്നതിന്‍െറ പ്രയോജനം കിട്ടാതെ റബര്‍ കര്‍ഷകര്‍

കോട്ടയം: രാജ്യാന്തര വില ഉയര്‍ന്നുനില്‍ക്കുമ്പോഴും ചലനമില്ലാതെ ആഭ്യന്തര റബര്‍ വിപണി. ബാങ്കോങ്കില്‍ നാലാം ഗ്രേഡ് റബറിന് 142.37 രൂപയാണ് വില. ബാങ്കോങ്ക് വില അടിസ്ഥാനമാക്കിയാണ് രാജ്യത്തെ റബര്‍ വില നിശ്ചയിക്കുന്നതെങ്കിലും ഇവിടെ ഇതിനനുസരിച്ച് വില  ഉയര്‍ന്നിട്ടില്ല.
ശനിയാഴ്ച 129 രൂപയാണ് റബര്‍ ബോര്‍ഡ് വില. കര്‍ഷകര്‍ക്ക് 126 രൂപവരെ മാത്രമാണ് വ്യാപാരികള്‍ നല്‍കിയത്. വന്‍കിട ടയര്‍ കമ്പനികള്‍ വാങ്ങാന്‍ തയാറാകാത്തതിനാല്‍  വിപണിയില്‍ റബര്‍ കെട്ടിക്കിടക്കുന്നതാണ് വില ഉയരാതിരിക്കാന്‍ പ്രധാനകാരണം.  രാജ്യന്തരവില കുറഞ്ഞുനിന്ന സമയത്ത് ടയര്‍ കമ്പനികള്‍ വന്‍തോതില്‍ റബര്‍ ഇറക്കുമതി ചെയ്ത് സംഭരിച്ചിരുന്നു. ഇതിനു പുറമെ, അക്കാലയളവില്‍ ബുക്ക് ചെയ്തവ ഇപ്പോഴും എത്തുന്നുമുണ്ട്. അതിനാല്‍ ആഭ്യന്തര വിപണിയില്‍നിന്ന് വിട്ടുനിന്ന് വിലയിടിക്കാനാണ് കമ്പനികളുടെ നീക്കം. നിലവിലെ വിലയനുസരിച്ച് ഇറക്കുമതി നടത്തിയാല്‍ ആഭ്യന്തരവിപണിയില്‍നിന്ന് വാങ്ങുന്നതിനെക്കാള്‍ 30 രൂപയോളം നഷ്ടംവരും.  

ഇതിനു തുനിയാതെ ഇവിടെ വിലയിടിക്കാനാണ് വന്‍കിട കമ്പനികളുടെ ശ്രമം. ഇവിടെ വില കുറയുന്നതോടെ വാങ്ങാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇപ്പോള്‍  വാങ്ങിയാല്‍ വില 150 എത്തുമെന്നാണ് ടയര്‍ കമ്പനികള്‍ കണക്കുകൂട്ടല്‍. നിലവില്‍ സ്റ്റോക് ഉള്ളതിനാല്‍ വില താഴ്ത്തിനിര്‍ത്തിയശേഷം ആവശ്യം വരുമ്പോള്‍ ആഭ്യന്തരവിപണിയില്‍നിന്ന് വാങ്ങാനാണ് ഇവരു ശ്രമിക്കുന്നത്. നോട്ട് പ്രതിസന്ധിയുള്ളതിനാല്‍ കാര്യമായി വ്യാപാരം നടക്കുന്നില്ല.
നോട്ട് പ്രതിസന്ധി അയയുന്നതോടെ കൂടുതലായി റബര്‍ എത്തും. ഇതോടെ കൂടുതല്‍ വില കുറയുമെന്നും കമ്പനികള്‍  കണക്കുകൂട്ടുന്നു.
നിലവില്‍ ടാപ്പിങ് സീസണ്‍ ആയതിനാല്‍ ഉല്‍പാദനം കൂടുകയും റബര്‍ വലിയ അളവില്‍ വിപണിയിലേക്ക് എത്തുകയും ചെയ്യും. വാങ്ങാന്‍ ആളില്ലാത്തതിനാല്‍  വില കുറയും.
ഈ തന്ത്രമാണ് കമ്പനികള്‍ പയറ്റുന്നത്. രാജ്യാന്തര വിലക്കൊപ്പമത്തെുന്നതില്‍നിന്ന് ഇന്ത്യന്‍ റബര്‍ വിപണിയെ തടയാനായി ഇവര്‍ നഷ്ടം സഹിച്ചും ഇറക്കുമതിക്ക് തുനിയുന്നുണ്ട്.

 

Tags:    
News Summary - Rubber plantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.