കറുകച്ചാല്‍: നെടുംകുന്നത്തും കറുകച്ചാലിലും വീണ്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും. വ്യാഴാഴ്ച പുലര്‍ച്ച 2.30നും 7.15നുമാണ് വീണ്ടും മുഴക്കമുണ്ടായത്. ചൊവ്വാഴ്ച രാത്രി 9.55ഓടെയാണ് ആദ്യമായി കറുകച്ചാല്‍, നെടുംകുന്നം മേഖലകളില്‍ ഭൂമിക്കടിയില്‍നിന്ന് ഭൂകമ്പത്തിന് സമാനമായ മുഴക്കവും കുലുക്കവും അനുഭവപ്പെട്ടത്.
ചേനപ്പാടിക്ക് പിന്നാലെ സമീപപ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് മുഴക്കം അനുഭവപ്പെട്ടതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. ഉഗ്രശബ്ദത്തോടെ സെക്കന്‍ഡുകള്‍ നീണ്ടുനിന്ന മുഴക്കവും കുലുക്കവുമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കറുകച്ചാല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, ചേലക്കൊമ്പ്, നിലംപൊടിഞ്ഞ, പതിക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വന്‍തോതില്‍ കുലുക്കം അനുഭവപ്പെട്ടത്. പുതുപ്പള്ളിപ്പടവ്, തൊട്ടിക്കല്‍ ഭാഗത്തെ മൂന്നുവീടുകളുടെ ഭിത്തിക്ക് കുലുക്കത്തില്‍ വിള്ളലുണ്ടായി.
അസി.ജിയോളജിസ്റ്റ് എസ്.രാജപ്പന്റെ നേതൃത്വത്തിലെത്തിയ സംഘം പ്രദേശത്ത് പരിശോധന നടത്തി. എന്നാല്‍ ഭൂമികുലുക്കമല്ലെന്നാണ് പ്രാഥമിക നിഗമനം. ഭൂമിക്കടിയിലുണ്ടാകുന്ന മര്‍ദവ്യതിയാനത്തെ തുടര്‍ന്നാണ് കുലുക്കവും മുഴക്കവുമുണ്ടായതെന്നാണ് കണ്ടെത്തല്‍. വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.