യുക്രെയ്നിൽനിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് റഷ്യ പഠനാവസരം ഒരുക്കും -റഷ്യൻ എംബസി

തിരുവനന്തപുരം: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മലയാളികളടക്കം വിദ്യാർഥികൾക്ക് റഷ്യയിൽ പഠനാവസരം ഒരുക്കും. ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിനാണ് ഇക്കാര്യം അറിയിച്ചത്.

മെഡിക്കൽ വിദ്യാർഥികളടക്കം ആയിരക്കണക്കിന് കുട്ടികളുടെ പഠനമാണ് യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായത്. വിദ്യാർഥികൾക്ക് വർഷങ്ങൾ നഷ്ടമാകാതെ തുടർപഠനത്തിന് അവസരമൊരുക്കും. റഷ്യൻ സർവകലാശാലകളിൽ കുട്ടികൾക്ക് പ്രവേശനം നൽകും. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ റഷ്യ അവസരം നൽകും.

ഇതുസംബന്ധിച്ച് നോർക്ക സി.ഇ.ഒയുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് റഷ്യൻ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാർഥികൾ തിരുവനന്തപുരത്തെ റഷ്യൻ ഹൗസുമായി ബന്ധപ്പെടണം.

Tags:    
News Summary - Russia will provide study opportunities -Russian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.