മരട്: നിര്‍മാണം നിലച്ച വളന്തക്കാട് പാലം പുനര്നിര്മാണത്തിനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. കരാറുകാരന് തുക നല്കാത്തതിനാല് നാലുമാസമായി നിർമാണം നിലച്ചിരിക്കുകയായിരുന്നു. നേരത്തേ ഇറക്കിവെച്ചിരുന്ന കമ്പികളെല്ലാം തുരുമ്പെടുത്തു. ഇവ ഉപയോഗിച്ച് പണി പുനരാരംഭിക്കാന്‍ സമ്മതിക്കില്ലെന്ന് സമീപവാസികള്‍ നിലപാടെടുത്തു. ഒടുവില്‍ കൗണ്‍സിലറും മരട് നഗരസഭ ഉപാധ്യക്ഷയുമായ അഡ്വ. രശ്മി സനില്‍ കരാറുകാരനുമായി സംസാരിച്ചു.
പുതിയ കമ്പി കൊണ്ടുവന്ന് പണിയാമെന്ന് ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് നിര്‍മാണം പുനരാരംഭിച്ചത്. 18 മാസംകൊണ്ട് നിർമാണം പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുവര്‍ഷവും മൂന്നുമാസവുമായിട്ടും പിയര്‍ ക്യാപ് ജോലികള്‍ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ.
മരട് നഗരസഭ ചെയര്മാന് ആൻറണി ആശാന്പറമ്പിലിെൻറ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട അധികൃതർക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.