മടിക്കൈ (കാസര്‍കോട്): ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസിനെ ഉയര്‍ത്തികൊണ്ടുവരാനാകില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. സി.പി.എം ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദാരവത്കരണം തുടങ്ങിയത് കോണ്‍ഗ്രസ് ആണ്. രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇപ്പോള്‍ ഹിന്ദുരാജ്യം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്. അവരുടെ മൃദുഹിന്ദുത്വം ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുക. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അടിയറ വെച്ചത് കോണ്‍ഗ്രസാണ്.
ഇപ്പോള്‍ കോണ്‍ഗ്രസിനു നേതൃത്വമില്ല. അമ്മയും രണ്ടു മക്കളുമാണ് അവരുടെ പാര്‍ട്ടിയെ നയിക്കുന്നത്. അവര്‍ നിശ്ചയിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ മറ്റ്‌നേതാക്കള്‍. രാജ്യത്ത് ജനാധിപത്യ പാര്‍ട്ടികളായി സി.പി.എമ്മും പിന്നെ സി.പി.ഐയും മാത്രമാണുള്ളത്.
ബി.ജെ.പിയെ എതിര്‍ക്കാന്‍ മറ്റ് മതേതര ശക്തികളെ അണിനിരത്തും. പ്രാദേശിക കക്ഷികള്‍ ബി.ജെ.പിയെ മാറ്റിനിര്‍ത്തുകയാണ്. ശിവസേനയും അകാലിദളും ബി.ജെ.പി മുന്നണി വിട്ടു. തെലങ്കാനയില്‍ ടി.ആര്‍.എസ് ബി.ജെ.പി വിരുദ്ധ നിപാട് സ്വീകരിക്കുകയാണ്. ചന്ദ്രശേഖറുമായി ഇതിനകം സംസാരിച്ചുകഴിഞ്ഞു. കര്‍ഷക സമരത്തിന്റെയും മറ്റ് പോരാട്ടങ്ങളുടെയും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ മുന്നണി രൂപപ്പെടും -എസ്.ആര്‍.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.