തിരുവനന്തപുരം: രാജ്യസേവനത്തിന് നിരന്തരം പ്രവർത്തിച്ച ശാസ്ത്രജ്ഞനല്ല നമ്പി നാരായണനെന്ന് ചാരക്കേസിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ എസ്. വിജയൻ. മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും വാടകെക്കടുത്ത് അദ്ദേഹം നടത്തിയ അസത്യപ്രചാരണത്തിെൻറ പരിണതഫലമാണ് സുപ്രീംകോടതി വിധി. നമ്പി നാരായണെൻറ അറസ്റ്റുമായി തനിക്ക് ബന്ധമില്ലെന്ന് സമൂഹമാധ്യമത്തിലെ വിശദീകരണക്കുറിപ്പിൽ മുൻ എ.ഐ.ജി പറയുന്നു.
സർവിസിലിരിക്കെ സ്വയം വിരമിക്കലിന് നമ്പി നാരായണൻ അപേക്ഷ നൽകിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞായിരുന്നു അറസ്റ്റ്. ജോലിയിലിരിക്കെ സ്വകാര്യ കരാർ പണി അദ്ദേഹം ഏറ്റെടുത്ത് നടത്തിയതിെൻറ രേഖകൾ സുപ്രീംകോടതിയിൽ ഹാജരാക്കിയെങ്കിലും ശരിയായ രീതിയിൽ പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നമ്പി നാരായണനെ അറസ്റ്റ് ചെയ്യുന്നതിന് 15 ദിവസം മുമ്പ് ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു. 2012ൽ നഷ്ടപരിഹാരക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സബ് കോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷൻ മുമ്പാകെ ഹാജരായപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ കണ്ടത്.
1994ൽ മാലി സർക്കാറിനെതിരെ ഇന്ത്യൻ വിമതർ നടത്തുന്ന പ്രവർത്തനം നിരീക്ഷിക്കാൻ ഇൻറലിജൻസ് ബ്യൂറോയുടെ നിർദേശപ്രകാരമാണ് സിറ്റി സ്പെഷൽ ബ്രാഞ്ച് സി.ഐയായിരുന്ന താൻ പരിശോധന നടത്തിയത്. ഈ അന്വേഷണത്തിനിെടയാണ് ടൂറിസ്റ്റെന്ന വ്യാജേന തിരുവനന്തപുരത്ത് താമസിച്ച മറിയം റഷീദയെ പിടികൂടിയത്. ഐ.എസ്.ആർ.ഒ ജീവനക്കാരുമായുള്ള സംശയാസ്പദ ബന്ധമായിരുന്നു കേസെടുക്കാൻ കാരണം.
തെളിവില്ലാത്തതിനാൽ വിസ കാലാവധി തീർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ചോദ്യം ചെയ്യലിൽ ഐ.എസ്.ആർ.ഒ എൻജിനീയർമാരുമായുള്ള നിയമവിരുദ്ധബന്ധം കണ്ടെത്തി. ഇവർക്ക് സഹായം നൽകിയിരുന്ന ഫൗസിയ ഹസനെകൂടി പ്രതിയാക്കി മറ്റൊരുകേസുകൂടി രജിസ്റ്റർ ചെയ്തു. വിലപ്പെട്ട വിവരങ്ങൾ കൈമാറിയതിനല്ല, ഒൗദ്യോഗിക രഹസ്യനിയമപ്രകാരം വിജ്ഞാപനം ചെയ്ത സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനെന്നനിലയിൽ വിദേശികളുമായി ബന്ധപ്പെട്ടതിനാലാണ് നമ്പി നാരായണൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തെതെന്ന് മനസ്സിലായതായി വിജയൻ എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.