കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഹൈകോടതി. ഭരണകാര്യങ്ങളിൽ ഇടപെടാൻ സർക്കാറിന് അധികാരമില്ല; ക്രമസമാധാന പാലനം സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമേ ഇടപെടാനാവൂ- ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിെൻറ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അധികാരമില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇവരെ എതിർകക്ഷിയാക്കി ടി.ആർ. രമേശ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
18ാം പടിക്ക് മുകളില്‍ സ്ത്രീകളെ കൊണ്ടുപോവുന്ന കാര്യത്തിൽ പൊലീസുമായി ചർച്ച ചെയ്ത് നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, വാദം തെറ്റാണെന്ന് സർക്കാർ അറിയിച്ചു. ക്രമസമാധാന പ്രശ്നം നേരിടാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അറിയിച്ചു.
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാറിന് ഇടപെടാവുന്നതാണെന്ന് കോടതിയും വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും ദേവസ്വം ബോര്‍ഡും സത്യവാങ്മൂലം നല്‍കണമെന്ന് നിർദേശിച്ച കോടതി ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.