കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തന്ത്രിയുടെ അടുത്ത് പോകേണ്ട അവസ്ഥയാണെന്ന് ജസ്റ്റിസ് കെമാൽപാഷ. തന്ത്രിയോ മുക്രിയോ മുസ് ലിയാരോ പുരോഹിതനോ അല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ തീരുമാനത്തെ അനുസരിക്കില്ലെന്ന് പറയുന്നത് എന്ത് കാഴ്ചപ്പാടാണ്. സുപ്രീംകോടതിയെ വികലമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും കെമാൽപാഷ പറഞ്ഞു.
മതപരമായ ധ്രുവീകരണത്തിനാണ് ചിലരുടെ ശ്രമം. മതങ്ങളെ കുറിച്ച് പറയാൻ സുപ്രീംകോടതിക്ക് എന്ത് അവകാശമെന്നാണ് ചിലർ ചോദിക്കുന്നത്. ഭരണഘടനാപരമായി സുപ്രീംകോടതിക്ക് മാത്രമാണ് ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ അവകാശമുള്ളതെന്നും കെമാൽപാഷ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.