കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രം പരിമിതപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യംചെയ്യുന്ന ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി.
ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയ മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി. വിഷ്ണുനാരായണൻ, ടി.എൽ. സിജിത്ത്, പി.ആർ. വിജീഷ് തുടങ്ങിയവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കേസിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി നേരത്തേ വിധിപറയാൻ മാറ്റിയിരുന്നു. എന്നാൽ, ചില വിഷയങ്ങളിൽ വ്യക്തത വരുത്താൻ വീണ്ടും ചൊവ്വാഴ്ച ഹരജി പരിഗണിച്ചു. ഫെബ്രുവരി 22ന് കേസിൽ വിധി പറഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.