തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്ന നറുക്കെടുപ്പ് വ്യാഴാഴ്ച രാവിലെ ശബരിമലയിൽ നടക്കും. പട്ടിക തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിദ്ധീകരിച്ചു. ശബരിമല മേൽശാന്തി നറുക്കെടുപ്പിന് യോഗ്യത നേടിയവർ: തൃശൂർ തിപ്പിലശ്ശേരി കടവല്ലൂർ താമറ്റൂർമന ടി. ദാമോദരൻ നമ്പൂതിരി, തിരൂർ തിരുനാവായ നന്ദനത്തിൽ എ.കെ. സുധീർ നമ്പൂതിരി, ബംഗളൂരു (ശ്രീജലഹള്ളി അയ്യപ്പക്ഷേത്രം) വി.എൻ. വാസുദേവൻ നമ്പൂതിരി, തൃശൂർ പാഞ്ഞാൾ ഏഴിക്കാട് വാസുദേവൻ നമ്പൂതിരി, അങ്കമാലി കിടങ്ങൂർ മൈലക്കാട്ടത്തുമന എം.എൻ. രജികുമാർ, മൂവാറ്റുപുഴ ആയവന പൂത്തില്ലത്ത്മന പി.എൻ. മഹേഷ്, മാവേലിക്കര കൊറ്റാർകാവ് ഗൗരി വിഹാർ ചെറുതലമഠം എസ്. ഈശ്വരൻ നമ്പൂതിരി, മാവേലിക്കര തട്ടാരമ്പലം കിയൂർ കളിക്കൽ മഠം എൻ. പരമേശ്വരൻ നമ്പൂതിരി, നൂറനാട് പാലമേൽ മംഗലശ്ശേരി ഇല്ലം ഡി. സുരേഷ്കുമാർ.
മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിന് യോഗ്യത നേടിയവർ: അങ്കമാലി മൈലാട്ടത്ത് മന രജികുമാർ, മാവേലിക്കര തട്ടാരമ്പലം കിയൂർ കളിക്കൽ മഠം എൻ. പരമേശ്വരൻ നമ്പൂതിരി, തിരൂർ തിരുനാവായ നന്ദനത്തിൽ എ.കെ. സുധീർ നമ്പൂതിരി, ചെങ്ങന്നൂർ തിരുവൻവണ്ടൂർ മാമ്പറ്റ ഇല്ലം എം.എൻ. നാരായണൻ നമ്പൂതിരി, മുകുന്ദപുരം നെല്ലായി പറപ്പൂക്കര നടുവത്ത് മന എൻ.വി. കൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം ബാലരാമപുരം അതിയന്നൂർ പൊന്മേനി മഠം കെ. ഹരീഷ്പോറ്റി, പത്തനംതിട്ട തിരുവല്ല മതിൽഭാഗം അരയാക്കീഴ് ഇല്ലം എ.എസ്. കേശവൻ നമ്പൂതിരി, തിരുവനന്തപുരം മലയിൻകീഴ് അശ്വതിയിൽ ടി.പി. സതീഷ്കുമാർ, കോട്ടയം വൈക്കം ഇംതുരുത്തി ഇല്ലം വി. ഹരിഹരൻ നമ്പൂതിരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.