ശബരിമല: റിവ്യൂഹരജിയോട്​ യോജിപ്പ്​ -മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ സർക്കാർ പുനഃപരിശോധന ഹരജി നൽകുന്നുവെന്നാണറിയുന്നതെന്നും അതിനോട്​ യോജിക്കുന്നതായും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നൂറ്റാണ്ടുകളായി നിലനിക്കുന്ന ആചാരങ്ങൾ ഒരു രാത്രി കൊണ്ട് മാറ്റാനാവില്ലെന്നും വിശ്വാസികൾക്ക് വാദമുഖങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രുവറി ലൈസൻസ് വലിയ പരിസ്ഥിതിക ആഘാതം കൂടി വരുത്തി വെക്കും. ബ്രുവറി പോലുള്ള വ്യവസായം കേരളത്തിന് അനുയോജ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമലയിൽ സ്​ത്രീ പ്രവേശം സംബന്ധിച്ച വിധിയുടെ എല്ലാ വശങ്ങളും പഠിച്ച്​ റിവ്യൂ ഹരജി നൽകണ​മെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി ശബരിയിൽ നടന്നുവരുന്ന ആചാര അനുഷ്​ഠാനങ്ങളിൽ നിന്നുള്ള വ്യതിചലനമാണ്​ സുപ്രീംകോടതി വിധിയെന്നും അദ്ദേഹം വ്യക്​തമാക്കി. വിധിയെ ചോദ്യം ചെയ്യുകയല്ല മറിച്ച്​ കോടതി വിധി ഉയർത്തിയ ജനവികാരം കൂടി കണക്കിലെടുക്കണമെന്ന്​ ഉമ്മൻചാണ്ടി അഭ്യർഥിച്ചു.

ഹൈന്ദവാചാരങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന വിധി –പന്തളം കൊട്ടാരം
പ​ന്ത​ളം: ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ളു​ടെ ക​ട​യ്ക്ക​ൽ ക​ത്തി​വെ​ക്കു​ന്ന വി​ധി​യാ​ണ് ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ ഉ​ണ്ടാ​യ​തെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ൾ. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം പ്ര​തി​നി​ധി​ക​ൾ കോ​ട​തി​വി​ധി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. ശ​ബ​രി​മ​ല​യി​ൽ ലിം​ഗ വി​വേ​ച​നം ഉ​ണ്ടെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണ്. യു​വ​തി​ക​ൾ​ക്കാ​ണ്​ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള​ത്. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്നി​ന്​ പ​ന്ത​ളം മെ​ഡി​ക്ക​ൽ മി​ഷ​ൻ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ന​ട​ത്തും. കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം സെ​ക്ര​ട്ട​റി പി.​എ​ൻ. നാ​രാ​യ​ണ​ൻ വ​ർ​മ, അ​യ്യ​പ്പ​ഭ​ക്ത​ജ​ന സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ കൃ​ഷ്ണ​കു​മാ​ർ, കെ.​ആ​ർ. ര​വി, പൃ​ഥ്വി​പാ​ൽ, പ്ര​സാ​ദ് കു​ഴി​ക്കാ​ല എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കോടതി വിധികൾ അരാജകത്വത്തിന്​ വഴിയൊരുക്കും –തിരുവഞ്ചൂർ
കോ​ട്ട​യം: സു​പ്രീം​കോ​ട​തി സ​മീ​പ​കാ​ല​ത്ത് പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക​ൾ സ​മൂ​ഹ​ത്തി​ൽ അ​രാ​ജ​ക​ത്വ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ. ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​ന​മ​ട​ക്ക​മു​ള്ള വി​ധി സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്​​ഥ അ​ട്ടി​മ​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഹൈന്ദവ ആചാര സംരക്ഷണത്തിന് ഓർഡിനൻസ് വേണം –ഹിന്ദു സംഘടനകൾ
തൃ​ശൂ​ർ: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ള്‍. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി അ​യ്യ​പ്പ​ധ​ര്‍മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ക്ടോ​ബ​ർ 12ന് ​കാ​സ​ർ​കോ​ട്​ നി​ന്ന്​ പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. യാ​ത്ര​യി​ല്‍ സ്ത്രീ​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ്ര​ചാ​ര​ണ​യാ​ത്ര 16ന് ​പ​മ്പ​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍ന്ന് അ​യ്യ​പ്പ​ധ​ർ​മ​സേ​ന​യു​ടെ​യും ഇ​രു​നൂ​റി​ലേ​റെ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ 17ന് ​രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ല്‍ പ​മ്പ​യി​ല്‍ അ​യ്യ​പ്പ​ഭ​ക്ത മ​ഹാ​സം​ഗ​മം ന​ട​ത്തും. ഹൈ​ന്ദ​വ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഓ​ര്‍ഡി​ന​ന്‍സ് പു​റ​പ്പെ​ടു​വി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ഹാ​സം​ഗ​മം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സു​പ്രിം കോ​ട​തി​യു​ടെ വി​ധി ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് അ​യ്യ​പ്പ​ധ​ര്‍മ​സേ​ന ദേ​ശീ​യ സെ​ക്ര​ട്ട​റി ഷെ​ല്ലി രാ​മ​ന്‍ പു​രോ​ഹി​ത് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - sabarimala-mullappalli supports review haraji-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.