തിരുവനന്തപുരം: ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കാനാവുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാര്‍. ശബരിമലയിലേക്ക് ഭക്തര്‍ക്ക് പോകാനുള്ള വാഹന ഗതാഗത സൗകര്യമുണ്ടാക്കാനുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സൈന്യത്തിെൻറ സഹായത്തോടെ മൂന്ന് ബെയ്ലി പാലങ്ങള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടെണ്ണമെങ്കിലും ഉടന്‍ വേണം. 15 ദിവസത്തിനുള്ളില്‍ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. നവംബര്‍ 15ഓടെ ശബരിമലയിലെ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പമ്പാ നദിയില്‍ അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഇതുവരെയുണ്ടായിരുന്ന അനധികൃത നിര്‍മിതികള്‍ പ്രളയത്തില്‍ ഇല്ലാതായി. പമ്പാ നദിയില്‍ അനാവശ്യമായ സ്ഥിരം നിര്‍മാണങ്ങള്‍ ഇനി ഉണ്ടാവരുതെന്നും തീരുമാനിച്ചിട്ടുണ്ട്. പമ്പയില്‍ നൂറു കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
അയ്യപ്പന്മാരുടെ അടിസ്ഥാന താവളം നിലയ്ക്കല്‍ ആയിരിക്കണമെന്നാണ് കരുതുന്നത്. നിലയ്ക്കലില്‍ ദേവസം ബോര്‍ഡിെൻറ കൈവശമുള്ള 300 ഏക്കര്‍ സ്ഥലത്ത് വാഹന പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കും. അവിടെനിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ അയ്യപ്പന്മാരെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.