ഇടവ മാസ പൂജകൾക്കായി ശബരിമലയിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറക്കുന്നു

ശരണം വിളികളോടെ അയ്യപ്പഭക്തർ; ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ഇടവ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്​ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്രനടകളും മേൽശാന്തി തുറന്ന് വിളക്ക്​ തെളിച്ചു. ഭക്തർക്ക് വിഭൂതി പ്രസാദവും വിതരണം ചെയ്തു.

പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേൽ ശാന്തി അഗ്​നി തെളിച്ചതോടെ ഇരുമുടിക്കെട്ടുമായി അയ്യപ്പഭക്തർ ശരണം വിളികളോടെ പതിനെട്ടാം പടി കയറി ദർശനം നടത്തി. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്രനടയും തുറന്നു.

ബുധനാഴ്ച മുതൽ 19 വരെ ദിവസവും നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. ദർശനത്തിന് വിർച്വൽ ക്യൂ ബുക്ക് ചെയ്യണം.

കെ.എസ്.ആർ.ടി.സി പമ്പ നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവിസിന് 50 ബസുകൾ എത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി എന്നിവിടങ്ങളിലേക്കും ദീർഘദൂര സർവിസുണ്ടാകും

Tags:    
News Summary - Sabarimala was opened for Edava Masa pooja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.