കണ്ണൂര്‍: ശബരിമലവിഷയത്തില്‍ ഒാന്തിനെപോലെ നിറംമാറിയ ബി.ജെ.പി കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കെ. സുധാകരന്‍. കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയനാടകം കളിക്കുകയാണ് ബി.ജെ.പി. ശബരിമലയും സംവിധാനങ്ങളും കൈയടക്കിയ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളാണ് സന്നിധാനം നിയന്ത്രിക്കുന്നത്. വോട്ടിൽ മാത്രമാണ് ബി.െജ.പിയുടെ നോട്ടം. സുപ്രീംകോടതി വിധിക്കെതിരെ നിയമനിർമാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്. ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള ഒരാൾ എത്ര പച്ചയായാണ് നുണപറയുന്നത്. ബി.ജെ.പി കാപട്യം അവസാനിപ്പിച്ച് വോട്ടാക്കിമാറ്റാനുള്ള രാഷ്ട്രീയനാടകം നിർത്തണം.
സംസ്ഥാനസര്‍ക്കാറും കേന്ദ്രസര്‍ക്കാറും ശബരിമലവിധിക്കെതിെര ചെയ്യാനാവുന്നത് ഒന്നും ചെയ്യാത്തതാണ് ശബരിമലയുടെ ശാപം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി എന്ന ഒരു വ്യക്തി എടുത്ത തീരുമാനമാണ് ശബരിമലയിൽ നടപ്പാക്കിയത്. വികാരപരമായി വിഷയത്തെ കൈകാര്യംചെയ്ത മുഖ്യമന്ത്രി തന്ത്രിമാരെയും ഭക്തജനങ്ങളെയും ക്ഷേത്രങ്ങളെയും ആക്ഷേപിക്കുകയാണ്. ശബരിമലയിൽ എന്തുസംഭവിച്ചാലും പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുമാത്രമാണ്. സി.പി.എം അണികളില്‍ വിശ്വാസം വർധിക്കുന്നത് സി.പി.എമ്മിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഇത് മറികടക്കണെമങ്കിൽ ക്ഷേത്രങ്ങൾ തകർക്കെപ്പടണം. ഇൗ തകർച്ചയാണ് പിണറായി വിജയെൻറ ലക്ഷ്യം. ഹിന്ദുവർഗീയത വിറ്റഴിച്ച് രാമക്ഷേത്രം പണിയുെമന്ന് ഉത്തരേന്ത്യയിൽ പറയുന്ന ബി.ജെ.പിയുടെ അതേ രീതിയാണ് ശ്രീധരൻപിള്ള കേരളത്തിലും പിന്തുടരുന്നത്. അമ്പലം കെട്ടി വോട്ടുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ അമ്പലം തകര്‍ക്കാനാണ് സി.പി.എമ്മിെൻറ ശ്രമം. കോണ്‍ഗ്രസ് വിശ്വാസികളോടൊപ്പമാണ്. അതിന് രാഷ്ട്രീയനാടകം കളിക്കാനില്ല. വ്യാഴാഴ്ച വൈകീട്ട് നാലിന് മഞ്ചേശ്വരത്ത് എം.എം. ഹസൻ ഫ്ലാഗ് ഒാഫ് ചെയ്യുന്ന വിശ്വാസസംരക്ഷണ യാത്രയുടെ ഒരുക്കം പൂർത്തിയായതായും സുധാകരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.