തിരുവനന്തപുരം: ശബരിമലവിഷയത്തിൽ സമവായ ശ്രമവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സ്ത്രീപ്രവേശനത്തിനെതിരെ സമരം തുടരുന്ന സാഹചര്യത്തിലാണ് ബോർഡിെൻറ നീക്കം. തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികൾ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം, ശബരിമല തന്ത്രിമാർ, താഴമൺ കുടുംബം, യോഗക്ഷേമ സഭ എന്നിവരെയാണ് ചർച്ചക്ക് വിളിച്ചത്.
16ന് ബോർഡ് ആസ്ഥാനത്താണ് ചർച്ച. മണ്ഡല-മകരവിളക്ക് ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ചർച്ചയിൽ പെങ്കടുക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമവായനീക്കത്തിെൻറ ഭാഗമായി മുഖ്യമന്ത്രി നേരേത്ത ചർച്ചക്ക് വിളിച്ചിരുെന്നങ്കിലും തന്ത്രികുടുംബം തയാറായില്ല. പിന്നീട് ചർച്ചാനീക്കങ്ങളൊന്നും സർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സർക്കാർനിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനം നടത്തി വിശദീകരിക്കുകയും ചെയ്തിരുന്നു. ശബരിമല തീർഥാടന ഒരുക്കങ്ങൾ ഏറെ മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടം കൂടി വന്ന സാഹചര്യത്തിലാണ് ബോർഡ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം പന്തളം കൊട്ടാരം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. ഞായറാഴ്ച ജനറൽ ബോഡി യോഗം ചേർന്നെങ്കിലും തിങ്കളാഴ്ച സമാനമനസ്കരുമായി യോഗം ചേർന്ന് മാത്രമേ ചർച്ചക്ക് പെങ്കടുക്കണോ േവണ്ടേയാ എന്ന് തീരുമാനിക്കൂ എന്നാണ് കൊട്ടാരം പ്രതിനിധി അറിയിച്ചത്. നേരേത്ത സർക്കാർ ചർച്ചക്ക് ക്ഷണിച്ചെങ്കിലും കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധെപ്പട്ടാണ് ചർച്ച എന്ന് അറിയിച്ചതോടെ കൊട്ടാരം പ്രതിനിധികൾ പെങ്കടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.