Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ദേവസ്വം...

ശബരിമല: ദേവസ്വം ബോർഡ്​ സമവായ ചർച്ചക്ക്​

text_fields
bookmark_border
ശബരിമല: ദേവസ്വം ബോർഡ്​ സമവായ ചർച്ചക്ക്​
cancel

തിരുവനന്തപുരം: ശബരിമലവിഷയത്തിൽ സമവായ ശ്രമവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്​. സ്​ത്രീപ്രവേശനത്തിനെതിരെ സമരം തുടരുന്ന സാഹചര്യത്തിലാണ്​ ബോർഡി​​​െൻറ നീക്കം. തന്ത്രി സമാജം, പന്തളം കൊട്ടാരം പ്രതിനിധികൾ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം, ശബരിമല തന്ത്രിമാർ, താഴമൺ കുടുംബം, യോഗക്ഷേമ സഭ എന്നിവരെയാണ്​ ചർച്ചക്ക്​ വിളിച്ചത്​.

16ന്​ ബോർഡ്​ ആസ്​ഥാനത്താണ്​ ചർച്ച. മണ്ഡല-മകരവിളക്ക്​ ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ്​ യോഗമെന്ന്​ ദേവസ്വം ബോർഡ്​ അറിയിച്ചു. ചർച്ചയിൽ പ​െങ്കടുക്കുമെന്ന്​ ശബരിമല തന്ത്രി കണ്​ഠരര്​ രാജീവര്​ അറിയിച്ചു. നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമവായനീക്കത്തി​​​െൻറ ഭാഗമായി മുഖ്യമന്ത്രി നേര​േത്ത ചർച്ചക്ക്​ വിളിച്ചിരു​െന്നങ്കിലും തന്ത്രികുടുംബം തയാറായില്ല. പിന്നീട്​ ചർച്ചാനീക്കങ്ങളൊന്നും സർക്കാറി​​​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടായില്ല. സർക്കാർനിലപാട്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനം നടത്തി വിശദീകരിക്കുകയും ചെയ്​തിരുന്നു. ശബരിമല തീർഥാടന ഒരുക്കങ്ങൾ ഏറെ മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടം കൂടി വന്ന സാഹചര്യത്തിലാണ്​ ബോർഡ്​ യോഗം വിളിച്ചിരിക്കുന്നത്​.

അതേസമയം പന്തളം കൊട്ടാരം ഇതുവരെ നിലപാട്​ അറിയിച്ചിട്ടില്ല. ഞായറാഴ്​ച ജനറൽ ബോഡി യോഗം ചേർ​ന്നെങ്കിലും തിങ്കളാഴ്​ച സമാനമനസ്​കരുമായി യോഗം ചേർന്ന്​ മാത്രമേ ചർച്ചക്ക്​ പ​െങ്കടുക്കണോ േവണ്ട​േയാ എന്ന്​ തീരുമാനിക്കൂ എന്നാണ്​ കൊട്ടാരം പ്രതിനിധി അറിയിച്ചത്​. നേര​േത്ത സർക്കാർ ചർച്ചക്ക്​ ക്ഷണിച്ചെങ്കിലും കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധ​െപ്പട്ടാണ്​ ചർച്ച എന്ന്​ അറിയിച്ചതോടെ കൊട്ടാരം പ്രതിനിധികൾ പ​െങ്കടുക്കേണ്ടെന്ന്​ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrymalayalam newsDewasom boardSabarimala News
News Summary - Sabarimala women entry-Kerala news
Next Story