തിരുവനന്തപുരം: ശബരിമല ചവിട്ടാൻ തയാറായി 550 ഒാളം വനിതകൾ. മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് പൊലീസ് ഏർപ്പെടുത്തിയ ഒാൺലൈൻ വഴി 10നും 50 നും ഇടയിൽ പ്രായമുള്ള 550 ഒാളം യുവതികളാണ് രജിസ്റ്റർ ചെയ്തത്. കൂടുതൽ പേർ രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസിെൻറ കണക്കുകൂട്ടൽ. സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ സുരക്ഷ ക്രമീകരണം പൊലീസ് ഉദ്ദേശിക്കുന്നു.
അതിനിടെ, ഇത് സംഘ്പരിവാർ തന്ത്രമാണോയെന്നും പൊലീസ് സംശയിക്കുന്നു. രജിസ്റ്റർ ചെയ്ത യുവതികളാരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എത്താത്തതാണ് സംശയത്തിന് കാരണം. ദർശനത്തിന് ബുക്ക് ചെയ്ത യുവതികൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് യാത്രക്ക് ബുക്ക് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പൊലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് പോകാനാണ് ഇവർ ഉദ്ദേശിക്കുന്നതെന്ന് ഇതിലൂടെ വ്യക്തം. ചില യുവതികൾ നേരിട്ട് പൊലീസ് സഹായം തേടിയിട്ടുണ്ടെന്നും വിവരമുണ്ട്. ഇക്കാര്യം തൽക്കാലം വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്.
മൂന്നര ലക്ഷത്തോളം പേർ മണ്ഡലകാലത്തേക്ക് പോർട്ടലിൽ ബുക്ക് ചെയ്‌തിട്ടുണ്ട്. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസിൽ പോകാൻ ഇതുവരെ നാല്‍പതിനായിരത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഭൂരിഭാഗവും പുരുഷന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.