ചങ്ങനാശ്ശേരി: ശബരിമല സ്ത്രീ പ്രവേശനവിധിക്കെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകുമെന്ന് എന്‍.എസ്.എസ്. വിഷയത്തിൽ സംസ്ഥാന സര്‍ക്കാറിെൻറയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിെൻറയും നിലപാട് നിരാശാജനകമാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. കേസിെൻറ ആരംഭം മുതല്‍ കക്ഷിചേര്‍ന്ന് നിലപാട് എടുത്തിട്ടുള്ള എന്‍.എസ്.എസ് ഇതിെൻറ തുടർച്ചയായാണ് പുനഃപരിശോധന ഹരജി നൽകുന്നത്.
വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവും സര്‍ക്കാർ കാട്ടുന്നതിെൻറ കാരണം മനസ്സിലാകുന്നില്ല. റിവ്യൂ ഹരജി നൽകില്ലെന്ന് നയത്തിെൻറ ഭാഗമായി സംസ്ഥാന സര്‍ക്കാറിന് നിലപാടെടുക്കാം. എന്നാല്‍, ക്ഷേത്രങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വം ബോര്ഡിനെപ്പോലെയുള്ള ഒരു സ്വതന്ത്രസ്ഥാപനത്തിന് എങ്ങനെ ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ കഴിയും.
വിശ്വാസികള്‍ കാണിക്കയായി നൽകുന്ന പണംകൊണ്ടാണ് ദേവസ്വങ്ങളുടെയും ബോര്‍ഡിെൻറയും ഭരണം നടത്തിവരുന്നത്. ഭരണഘടനയാണ് എല്ലാത്തിലും വലുത്. അനാചാരങ്ങളും ദുരാചാരങ്ങളും മാറ്റേണ്ടത് ആവശ്യവുമാണ്. എന്നാല്‍, മനുഷ്യന് അവെൻറ വിശ്വാസം സംരക്ഷിക്കാന്‍ ആവശ്യമായ ഭേദഗതികള്‍ കാലാകാലങ്ങളില്‍ വരുത്തേണ്ടത് സര്‍ക്കാറുകളുടെ ചുമതലയാണ്. എങ്കില്‍ മാത്രമേ രാജ്യത്ത് സമാധാനവും അഖണ്ഡതയും ഐശ്വര്യവും നിലനിര്‍ത്താനാവൂ. സംസ്ഥാന സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഈ പ്രശ്‌നം കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.