സച്ചാർ റിപ്പോർട്ട്​ അട്ടിമറിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റ്​ ധർണ

തിരുവനന്തപുരം:  ഇന്ത്യയിലെ മുസ്​ലിം പിന്നാക്കാവസ്​ഥയെ കുറിച്ച്​ പഠിച്ച്​ നിർദേശങ്ങൾ സമർപ്പിച്ച ജസ്റ്റിസ്​ രജീന്ദർ സച്ചാർ കമ്മീഷന്‍റ റിപ്പോർട്ട്​ കേരളത്തിൽ അട്ടിമറിക്കുകയാണെന്ന്​ സച്ചാർ സംരക്ഷണ സമിതി. സച്ചാർ റിപ്പോർട്ട് മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയപ്പോൾ കേരളത്തിലെ മുസ്​ലിം പിന്നാക്ക ജനവിഭാഗത്തിന് നിഷേധിക്കുന്ന നടപടിയാണ് സംസ്​ഥാന സർക്കാർ സ്വീകരിച്ചതെന്ന്​ സെക്രട്ടേറിയറ്റിനുമുന്നിൽ സമിതി നടത്തിയ ധർണയിൽ നേതാക്കൾ ആരോപിച്ചു.

സം​സ്ഥാ​ന​ത്തെ 16 മു​ഖ്യ​ധാ​ര മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ചെ​യ​ർ​മാ​നാ​യ സ​ച്ചാ​ർ സം​ര​ക്ഷ​ണ സ​മി​തി​യാ​ണ് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ധ​ർ​ണ​ക്കു ശേ​ഷം സ​മി​തി നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കും. സ്​​കോ​ള​ർ​ഷി​പ്​ വി​ഷ​യ​ത്തി​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യോ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി​യ​തോ​ടെ​യാ​ണ് സം​ഘ​ട​ന​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന​ത്.

സ​ച്ചാ​ർ ശി​പാ​ർ​ശ​ക​ൾ പ്ര​ത്യേ​ക സെ​ൽ രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​പ്പാ​ക്കു​ക, മു​ന്നാ​ക്ക-​പി​ന്നാ​ക്ക സ്‌​കോ​ള​ർ​ഷി​പ് തു​ക ഏ​കീ​ക​രി​ക്കു​ക, സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ പ്രാ​തി​നി​ധ്യം സ​മു​ദാ​യം തി​രി​ച്ച് ക​ണ​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ക, പി​ന്നാ​ക്കം പോ​യ​വ​ർ​ക്ക് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്​ഘാടനം ചെയ്​തു. പി.എം.എ. സലാം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, എം.ഐ. അബ്​ദുൽ അസീസ്​, കടക്കൽ അബ്​ദുൽ അസീസ് മൗലവി, ടി.പി. അബ്​ദുല്ലക്കോയ മദനി, പി.എൻ. അബ്​ദുൽ ലതീഫ്​ മദനി തുടങ്ങിയവർ സംസാരിച്ചു.

സച്ചാർ കമ്മിറ്റി പദ്ധതികൾ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് മുസ്​ലിംകൾക്ക് മാത്രമായിത്തന്നെ നടപ്പാക്കണം. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള മറ്റ് പദ്ധതികൾ ജനസംഖ്യാനുപാതികമായി നടപ്പാക്കണം. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രത്യേക കമീഷനുകൾ സമർപ്പിക്കുന്ന ശിപാർശകൾ നടപ്പാക്കുന്നതിന് പൂർണ പിന്തുണ നൽകും. ലളിതമായി പരിഹരിക്കാവുന്ന വിഷയം സങ്കീർണമാക്കി ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയും മുസ്​ലിം ജനവിഭാഗം അവിഹിതമായി അവകാശങ്ങൾ നേടി എന്ന പ്രതീതി സൃഷ്​ടിക്കുകയും ചെയ്യുന്ന എൽ.ഡി.എഫ് സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചു.

Tags:    
News Summary - Sachar samrakshana samithy Secretariat dharna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.