ചെറുവത്തൂര്‍: പാലംവന്നിട്ടും വാഹനങ്ങള്‍ നിറഞ്ഞിട്ടും തന്‍െറജീവിതം ദ്വീപിന്‍െറ നാലതിരുകള്‍ക്കകത്ത് ഒതുക്കിയ മധ്യവയസ്കന്‍ ഒടുവില്‍ പുറംലോകം കാണാനത്തെി. വലിയപറമ്പ് ദ്വീപില്‍നിന്ന് പുറത്തുകടക്കാന്‍ തയാറാകാതിരുന്ന മാവിലാക്കടപ്പുറം വെളുത്തപൊയ്യയിലെ മുഹമ്മദിന്‍െറ മകന്‍ സി. സഹീദാണ് കഴിഞ്ഞദിവസം ആദ്യമായി മറുകരയിലത്തെിയത്.
വലിയപറമ്പ് പഞ്ചായത്തിലൂടെ കാല്‍നടയായി മാത്രം സഞ്ചരിച്ച സഹീദ് ഒടുവില്‍ 40ാം വയസ്സില്‍ വാഹനത്തില്‍ കയറാനും പുറംലോകം കാണാനും സമ്മതിക്കുകയായിരുന്നു. മികച്ച പൊതുപ്രവര്‍ത്തകനും സംഘാടകനുമായ സഹീദ് ദ്വീപിലെ മുഴുവന്‍ പരിപാടികളിലും സജീവസാന്നിധ്യമാണ്. അനാദിക്കട നടത്തുന്ന ഇദ്ദേഹം പത്രം വില്‍ക്കുന്നതും കാല്‍നടയായാണ്. അവിവാഹിതനാണ്.
തോണിയിലോ വാഹനങ്ങളിലോ കയറാന്‍ ഇതുവരെയും കൂട്ടാക്കാത്തതിനാലാണ് പുറംലോകം കാണാന്‍ വൈകിയത്. അനുജന്‍ സകരിയയും ഏതാനും വര്‍ഷം മുമ്പാണ് പുറംലോകം കണ്ടത്. പാലങ്ങള്‍ വന്നിട്ടും പുറത്തുപോകാത്ത സഹീദിനെ പുറംലോകം കാണിക്കാന്‍ പലരും ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. കഴിഞ്ഞദിവസം സഹോദരീഭര്‍ത്താവിനൊപ്പമാണ് വാഹനത്തില്‍ കയറി തൃക്കരിപ്പൂരില്‍ പോയത്. പുറംലോകം കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വൈകിപ്പോയി എന്നായിരുന്നു സഹീദിന്‍െറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.