ചെങ്ങന്നൂർ: രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണമെന്ന പോസ്റ്റ് ഫേസ്ബുക്കിലിട്ട് വിവാദത്തിന് തിരികൊളുത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാെൻറ മുഖപുസ്തകം വേറിട്ടൊരു സാമൂഹിക പ്രവർത്തനത്തിന് വഴിയൊരുക്കി.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും നൂറുകണക്കിന് അഭിപ്രായപ്രകടനങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ടിരിക്കുന്നതിനിടയാണ് വേറിട്ട ആവശ്യം ഉയർന്നത്. മാന്നാർ പഞ്ചായത്ത് പാവുക്കര മൂന്നാം വാർഡിലെ ഹേമരാജ് ലത അയൽവാസിയായ പത്താം ക്ലാസ് വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷനോ മൊബൈൽ ഫോണോ ഇല്ലെന്നും കുട്ടിയുടെ പിതാവ് രോഗബാധിതനാണെന്നുമുള്ള വിവരമാണ് എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയത്.
ഉടൻ തന്നെ എം.എൽ.എ ടി.വി കൊടുക്കുമെന്ന് അറിയിച്ച് മറുപടിയിട്ടു. തുടർന്ന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ജയിംസ് ശാമുവേൽ പാവുക്കരയിലെത്തി സ്ഥിതിഗതികൾ കണ്ടു. കേബിൾ കണക്ഷൻ കൂടി ഏർപ്പാടാക്കി ബുധനാഴ്ചതന്നെ ടെലിവിഷൻ എത്തിച്ച് പ്രവർത്തനക്ഷമമാക്കുമെന്ന് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.