വിവാദ പോസ്റ്റിലെ കമൻറിൽ സഹായം ആവശ്യപ്പെട്ടയാൾക്ക് ആശ്വാസമെത്തിച്ച് സജി ചെറിയാൻ
text_fieldsചെങ്ങന്നൂർ: രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണമെന്ന പോസ്റ്റ് ഫേസ്ബുക്കിലിട്ട് വിവാദത്തിന് തിരികൊളുത്തിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാെൻറ മുഖപുസ്തകം വേറിട്ടൊരു സാമൂഹിക പ്രവർത്തനത്തിന് വഴിയൊരുക്കി.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും നൂറുകണക്കിന് അഭിപ്രായപ്രകടനങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ടിരിക്കുന്നതിനിടയാണ് വേറിട്ട ആവശ്യം ഉയർന്നത്. മാന്നാർ പഞ്ചായത്ത് പാവുക്കര മൂന്നാം വാർഡിലെ ഹേമരാജ് ലത അയൽവാസിയായ പത്താം ക്ലാസ് വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷനോ മൊബൈൽ ഫോണോ ഇല്ലെന്നും കുട്ടിയുടെ പിതാവ് രോഗബാധിതനാണെന്നുമുള്ള വിവരമാണ് എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയത്.
ഉടൻ തന്നെ എം.എൽ.എ ടി.വി കൊടുക്കുമെന്ന് അറിയിച്ച് മറുപടിയിട്ടു. തുടർന്ന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ജയിംസ് ശാമുവേൽ പാവുക്കരയിലെത്തി സ്ഥിതിഗതികൾ കണ്ടു. കേബിൾ കണക്ഷൻ കൂടി ഏർപ്പാടാക്കി ബുധനാഴ്ചതന്നെ ടെലിവിഷൻ എത്തിച്ച് പ്രവർത്തനക്ഷമമാക്കുമെന്ന് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.