കോടതി വിധിയിൽ സന്തോഷം, തന്‍റെ ഭാവി പാർട്ടി തീരുമാനിക്കുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിലെ ഹൈകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് സജി ചെറിയാൻ എം.എൽ.എ. വിധിയിൽ സന്തോഷമുണ്ടെന്നും ഊഴവും ഭാവിയും പാർട്ടി തീരുമാനിക്കുമെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ എം.എൽ.എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹരജി ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മലപ്പുറം സ്വദേശി ബിജു പി, ബി.എസ്.പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവർ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് തള്ളിയത്.

രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എം.എൽ.എയെ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണമെന്നുമാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹരജിയെ തുടർന്നാണ് കേസെടുക്കാൻ കീഴ്വായ്പൂർ പൊലീസിന് തിരുവല്ല കോടതി നിർദേശം നൽകിയത്. ആറ് മാസത്തെ അന്വേഷണത്തിനിടയിൽ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.

Tags:    
News Summary - Saji Cherian react to Court verdict in Indian constitution Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.