തിരുവനന്തപുരം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ ട്രിപ്പെടുക്കാതെ നിസ്സഹകരണ സമരത്തിൽ. മേയ് മാസത്തെ ശമ്പളം പന്ത്രണ്ടായിട്ടും കിട്ടാത്തതിനെ തുടർന്നാണ് സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ സമരം ആരംഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്നതുവരെ തുടരുമെന്ന് ജീവനക്കാർ അറിയിച്ചു.
ഇതോടെ വിദഗ്ധചികിത്സക്ക് ഒരാശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസ് സേവനം ലഭിക്കാത്ത സാഹചര്യമാണ്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.
50 കോടിയിലേറെ രൂപ സർക്കാറിൽനിന്ന് കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് ശമ്പളം തടഞ്ഞുെവച്ചിരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇതിലൂടെ ജീവനക്കാരെ സർക്കാറിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്പനിയുടേതെന്ന് സി.ഐ.ടി.യു ആരോപിക്കുന്നു. കമ്പനിയുമായുള്ള മുൻധാരണപ്രകാരം എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകണം.
എന്നാൽ ഈ മാസം മുന്നറിയിപ്പില്ലാതെ ശമ്പളം വൈകിപ്പിക്കുകയാണെന്നും സ്കൂൾ അധ്യയനവർഷം ഉൾപ്പെടെ ആരംഭിച്ച വേളയിൽ ശമ്പളം വൈകുന്നത് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂനിയൻ ആരോപിക്കുന്നു. 108 ആംബുലൻസ് സേവനം ഭാഗികമായി നിലച്ചതോടെ ആശുപത്രികളിൽ നിന്നുള്ള ഐ.എഫ്.ടി കേസുകൾക്ക് മറ്റ് സ്വകാര്യ ആംബുലൻസുകൾ തേടേണ്ട അവസ്ഥയാണ്. ഉടൻ അധികൃതർ ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ ബുധനാഴ്ച ഉച്ചയോടെയാണ് നിസ്സഹകരണസമരവുമായി ബന്ധപ്പെട്ട കത്ത് യൂനിയനിൽനിന്ന് തങ്ങൾക്ക് ലഭിച്ചതെന്നും ശമ്പള കാലതാമസം മുൻകൂട്ടി അറിയിച്ചതാണെന്നും ജനങ്ങളുടെ അവശ്യസേവനം തടയുന്നത് അനുവദിക്കാൻ കഴിയിെല്ലന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ മാസങ്ങളിൽ കാലതാമസം ഇല്ലാതെ നൽകിയതാണെന്നും േമയ് മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുമെന്നും അവർ വ്യക്തമാക്കി. ബി.എം.എസും കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.