?????????????? ??? ???????????????? ??? ??????????????? ?????????????????????????. ???????????? ????????????? ????? ?????????????????

ശമ്പളം, പെന്‍ഷന്‍ വിതരണം പാളി; 12 ട്രഷറികളില്‍ പണമില്ല

തിരുവനന്തപുരം: ആശങ്കപ്പെട്ടതുതന്നെ സംഭവിച്ചു. ആവശ്യമായ നോട്ടില്ലാതെ സംസ്ഥാനത്തെ ശമ്പള-പെന്‍ഷന്‍ വിതരണം പാളി. ശമ്പളദിനമായ വ്യാഴാഴ്ച ബാങ്കുകളില്‍നിന്ന് ട്രഷറിയിലേക്ക് ആവശ്യത്തിന് തുക എത്തിയില്ല. ഇതോടെ, ട്രഷറികളില്‍ ശമ്പളവും പെന്‍ഷനൂം വാങ്ങാനത്തെിയ പതിനായിരക്കണക്കിനാളുകള്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. പലയിടത്തും പ്രതിഷേധവും അരങ്ങേറി. ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ സംഘര്‍ഷവുമുണ്ടായി. ഗ്രാമപ്രദേശങ്ങളിലെ ട്രഷറികളിലാണ് വന്‍ പ്രതിസന്ധിയുണ്ടായത്. വെള്ളിയാഴ്ചയും ഇതാണ് സ്ഥിതിയെങ്കില്‍ പ്രശ്നം രൂക്ഷമാകാനിടയുണ്ട്.

ശമ്പള-പെന്‍ഷന്‍ വിതരണത്തിന് ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും 500 കോടി വീതം ലഭ്യമാക്കാനായിരുന്നു നിര്‍ദേശം. വ്യാഴാഴ്ചത്തേക്ക് മാത്രം 222 ട്രഷറികള്‍ക്ക് 167 കോടി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വൈകീട്ട് ആറുവരെ കിട്ടിയത് 111 കോടി മാത്രം. 56 കോടിയുടെ കുറവ്. അതിനാല്‍ ഇടപാടുകാര്‍ക്ക് 24,000 എന്ന പരിധിയില്‍നിന്ന് വിതരണംചെയ്യാനായില്ല. 12 ട്രഷറികളില്‍ ഒരുരൂപയും എത്തിയില്ല. കാസര്‍കോഡ് ജില്ലാ ട്രഷറിയില്‍ പണമത്തെിയത് ഉച്ചക്കു മൂന്നിനുശേഷമാണ്.  

ട്രഷറികളില്‍ രാവിലെ മുതല്‍ കനത്തതിരക്കായിരുന്നു. 144 ട്രഷറികള്‍ എസ്.ബി.ടിയുമായും 44 ട്രഷറികള്‍ എസ്.ബി.ഐയുമായും ആറ് ട്രഷറികള്‍ കനറാ ബാങ്കുകളുമായും ബന്ധിപ്പിച്ചാ ണ് ഇടപാടുകള്‍ നടത്തുന്നത്. ഒരു കോടി രൂപ ആവശ്യപ്പെട്ട മലബാറിലെ ഒരു ട്രഷറിക്ക് വെറും അഞ്ച് ലക്ഷമാണ് നല്‍കിയത്. നെടുമങ്ങാട്ട് പണമില്ലാത്തതിനാല്‍ 24,000 ആവശ്യപ്പെട്ടവര്‍ക്ക് 5,000 വീതം ഓരോരുത്തര്‍ക്കും നല്‍കി പ്രശ്നം ഒഴിവാക്കി. തീരെ പണംകിട്ടാത്ത ചില ട്രഷറികള്‍ ഉണ്ടായിരുന്ന പണം ഉപയോഗിച്ച് ഇടപാട് നടത്തി. തിരുവനന്തപുരം ട്രഷറി 23 കോടി ചോദിച്ചതില്‍ 13 കോടി കിട്ടി.

ശമ്പള-പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച  മുതല്‍ എങ്ങനെയാകുമെന്ന് ആശങ്കയുണ്ടെന്ന് മന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24,000 രൂപക്ക് പകരം 5,000  വീതമാണ് ചില ട്രഷറികള്‍ നല്‍കിയത്. ഇത് ശരിയായ നടപടിയല്ല. 24,000 രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് നല്‍കും. ഇതിന് പണം നല്‍കേണ്ട ബാധ്യത  കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അവരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ട്രഷറിയില്‍ ശമ്പള ബില്ലുകള്‍ സമര്‍പ്പിച്ച ചിലര്‍ക്ക് ക്രെഡിറ്റ് ചെയ്യാന്‍ വൈകിയത് അത് പാസാക്കാന്‍ റിസര്‍വ്ബാങ്ക് മൂന്ന് മണിക്കൂര്‍ എടുക്കുന്നത് കൊണ്ടാണ്.

ക്രെഡിറ്റ് ചെയ്യുംമുമ്പ് തന്നെ പലരും പണമെടുക്കാന്‍ ട്രഷറികളില്‍ എത്തിയിരുന്നു. ഏതെങ്കിലും ട്രഷറിയില്‍ പണമില്ളെങ്കില്‍ മറ്റ് ട്രഷറികളില്‍നിന്ന് കോര്‍ ബാങ്കിങ് വഴി പണം പിന്‍വലിക്കാം. പണമുള്ള ട്രഷറികളെ കുറിച്ച് എത്തുന്നവരെ ജീവനക്കാര്‍ അറിയിക്കും. ശമ്പളവും പെന്‍ഷനും വാങ്ങുന്നവരില്‍ നാലരലക്ഷം പേര്‍ക്ക് ട്രഷറി അക്കൗണ്ടിലും അഞ്ച് ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലുമാണ് നല്‍കുന്നത്. അരലക്ഷത്തോളം പേര്‍ക്കാണ് പണമായി നല്‍കുന്നത്. വ്യാഴാഴ്ച അനുഭവപ്പെട്ട പോലെ തിരക്ക് സാധാരണ ഉണ്ടാവാറില്ളെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - salary, pension distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.