തൃശൂർ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലേക്ക് മാറ്റുന്നതിൽ ആശങ്ക പൂ ണ്ട് ബാങ്കുകൾ. ശമ്പളം അടിസ്ഥാനമാക്കി നൽകിയ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ചയോ തടസമോ നേരിടുമോ എന്നതാണ് ആശങ്ക. ഈ പശ്ചാത്തലത്തിൽ വിവിധ ബാങ്കുകൾ സർക്കാർ ജീവനക്കാരായ, വായ്പയെടുത്ത ഇടപാടുകാരെ സമീപിച്ചു തുടങ്ങി. ട്രഷറിയിൽനിന്ന് വായ്പ തിരിച്ചടവിനുള്ള തുക എല്ലാ മാസവും കൃത്യമായി ബാങ്കിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് ഇടപാടുകാരോട് ആവശ്യപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള അക്കൗണ്ട് ഏറ്റവുമധികമുള്ള എസ്.ബി.ഐ അതിെൻറ ഇടപാടുകാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ജൂലൈ ഒന്ന് മുതൽ ശമ്പളം ട്രഷറിയിലേക്ക് മാറ്റാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 43 വകുപ്പുകളുടെ ശമ്പളമാണ് മാറ്റിയത്. ക്രമേണ മറ്റ് വകുപ്പുകളുടേതും മാറ്റും. ഓരോ ജീവനക്കാരെൻറയും പേരിൽ സർക്കാർതന്നെ ട്രഷറി അക്കൗണ്ട് തുറന്നശേഷം അതിലേക്ക് കെ.ൈവ.സി (ഇടപാടുകാരനെ അറിയുക) രേഖകൾ ആവശ്യപ്പെടുകയായിരുന്നു. ട്രഷറിയിൽ ബാങ്കിനെക്കാൾ പലിശ കിട്ടുമെങ്കിലും ഭൂരിഭാഗം പേരും തുക ഏതാണ്ട് പൂർണമായി ബാങ്കിലേക്ക് മാറ്റുന്നവരാണ്. പുതിയ സാഹചര്യത്തിൽ എത്ര ശതമാനം തുക ബാങ്കിലേക്ക് മാറ്റണമെന്ന് ചോദിക്കുന്നുണ്ട്. ഭരണപക്ഷ സംഘടനകളിൽപ്പെട്ട പലരും കൂടുതൽ തുക ട്രഷറിയിൽ നിർത്തുേമ്പാൾ പ്രതിപക്ഷ സംഘടനകൾ തുക ഏതാണ്ട് പൂർണമായി ബാങ്കിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നതത്രെ. ട്രഷറിയിൽനിന്ന് തുക പിൻവലിക്കുന്നതിലെ നൂലാമാലകളാണ് കാരണമെന്ന് ഒരു പ്രതിപക്ഷ സംഘടന നേതാവ് പറഞ്ഞു.
അതേസമയം, ശമ്പളത്തുക പൂർണമായും നേരിട്ട് ബാങ്കിലേക്ക് വന്ന കാലത്ത് വായ്പാ തവണ പിടിക്കാൻ ഉണ്ടായിരുന്ന സൗകര്യം നഷ്ടപ്പെടുന്നതിലാണ് ബാങ്കുകൾക്ക് ആശങ്ക. സാങ്കേതിക തടസ്സം നേരിട്ടാലും വായ്പാ തിരിച്ചടവിനെ ബാധിക്കും. ഇത് പിന്നീട് ബാങ്കും വായ്പയെടുത്തവരും തമ്മിൽ പ്രശ്നങ്ങൾക്ക് വഴിവെക്കും. ഇതിന് ഇടവരുത്തരുതെന്നും വായ്പാ തവണ തിരിച്ചടവിെൻറ കാര്യം ട്രഷറിയെ കൃത്യമായി ധരിപ്പിക്കണമെന്നും ബാങ്കുകൾ നിരന്തരം ഇടപാടുകാരെ ഓർമിപ്പിക്കുകയാണ്. മാത്രമല്ല, ശമ്പളത്തുക കഴിയാവുന്നത്ര ബാങ്കിലേക്ക് മാറ്റാൻ അഭ്യർഥിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ചില ബാങ്കുകൾ സർക്കാർ ജീവനക്കാരായ അതിെൻറ ഇടപാടുകാർക്ക് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.