കോട്ടക്കൽ: പാണക്കാട് തറവാടും കൈലാസ മന്ദിരവും മതമൈത്രിയുടെ അടയാളങ്ങളാണെന്ന് നടൻ സലിം കുമാർ. കോട്ടക്കൽ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'സൗഹൃദത്തിെൻറ കോട്ടക്കൽ പെരുമ സംഗമ'ത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എല്ലാ മനുഷ്യരെയും പരസ്പരം ആദരിക്കാനാണ് മതങ്ങൾ പഠിപ്പിക്കുന്നതെന്ന് സാദിഖലി പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡൻറ് കെ.എം. ഖലീൽ അധ്യക്ഷത വഹിച്ചു.
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കോട്ടക്കൽ ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച് വിഭാഗം മേധാവി ഡോ. പി.ആർ. രമേശ് വാര്യർ, ഫാ. സെബാസ്റ്റ്യൻ കോട്ടുങ്കൽ, കെ.എം. ഗഫൂർ, അഡ്വ. വി.കെ. ഫൈസൽ ബാബു, ബഷീർ രണ്ടത്താണി, സാജിദ് മങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
വയലിൻ ഫ്യൂഷൻ, കോട്ടക്കലിലെ കലാകാരന്മാർ പങ്കെടുക്കുന്ന ഗാനസന്ധ്യ എന്നിവയും നടന്നു. പ്രസംഗ-ചിത്രരചന മത്സര വിജയികളെയും വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെയും ആദരിച്ചു. നാസർ തയ്യിൽ, സി.കെ. റസാഖ്, സി.പി. നൗഷാദ്, സമീറുദ്ദീൻ, കെ.വി. സലാം, കെ.പി.എ. റാഷിദ്, അമീർ പരവക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.