രാഷ്ട്രീയ പാർട്ടികൾക്ക് പള്ളികളില്ലെന്നും പള്ളികളിൽ പറയുന്നത് മതകാര്യം മാത്രമാണെന്നും സമസ്ത ഭാരവാഹി അബ്ദുസമദ് പൂക്കോട്ടൂർ. പള്ളികൾ രാഷ്ട്രീയ പ്രചരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന കെ.ടി ജലീൽ എം.എൽ.എയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ മുസ്ലീം സംഘടനകളുടെ യോഗം പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. മുസ്ലിം പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.
വഖഫ് നിയമന വിഷയം രാഷ്ട്രീയമല്ലെന്നും മതകാര്യമാണെന്നുമാണ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. മുസ്ലിം സംഘടനകളുടെ സംയുക്ത യോഗ തീരുമാനം അറിയിക്കുക മാത്രമാണ് മുസ്ലിം ലീഗ് ഭാരവാഹി പി.എം.എ സലാം ചെയ്തത്്. മുസ്ലിം ലീഗിന് പള്ളികളില്ലെന്നും പള്ളികൾ മതസംഘടനകൾക്ക് കീഴിലാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.