തിരുവനന്തപുരം: അന്തർ സംസ്ഥാന മലയാളികളുടെ മടങ്ങിവരവിന് സംസ്ഥാന സർക്കാർ ശ്രദ്ധകാട്ടുന്നില്ലെന്ന ആരോപണത്തിന് ശക്തികൂട്ടി ഡൽഹിയിലെ സംസ്ഥാനത്തിെൻറ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യവും വിവാദത്തിൽ. മലയാളികൾ നാട്ടിലെത്താൻ വിഷമിക്കുേമ്പാൾ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് നാട്ടിൽ സുരക്ഷിതമായി ഇരിക്കുെന്നന്ന കോൺഗ്രസിെൻറ ആക്ഷേപം മുഖ്യമന്ത്രിെയ ലക്ഷ്യമിട്ടാണ്.
കാബിനറ്റ് റാേങ്കാടെ സമ്പത്തിനെ സർക്കാറിെൻറ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ പ്രതിപക്ഷം എതിർത്തിരുന്നു. ഉയർന്ന ശമ്പളവും പേഴ്സനൽ സ്റ്റാഫും വീടും വാഹനവും ഉൾപ്പെടെ നൽകിയുള്ള നിയമനം ഖജനാവിന് നഷ്ടം വരുത്തുമെന്നായിരുന്നു ആക്ഷേപം.
കേരളഹൗസിലെ െറസിഡൻറ് കമീഷണെറക്കാൾ അധികാരം നൽകി നിയമിച്ചിട്ടും നഴ്സുമാർ അടക്കമുള്ളവരുടെ ദുരിതത്തിന് പരിഹാരം കാണാതെ നാട്ടിലേക്ക് പോയെന്നാണ് ആക്ഷേപം. യൂത്ത് കോൺഗ്രസ് സമ്പത്തിെൻറ വീടിനടുത്ത് ‘സർക്കാർ പ്രതിനിധിയെ വിളിച്ചുണർത്തൽ’ എന്ന സമരവും നടത്തി.
പരസ്യപ്രതികരണത്തിന് സമ്പത്ത് തയാറായിട്ടില്ല. അദ്ദേഹത്തെ നിയമിച്ചത് സംസ്ഥാന സർക്കാറിെൻറ വികസന, പദ്ധതി കാര്യങ്ങൾ കേന്ദ്രമന്ത്രിമാരും മന്ത്രാലയങ്ങളുമായി ചർച്ച നടത്തുന്നതിന് വേണ്ടി മാത്രമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. വിവാദം രാഷ്ട്രീയലക്ഷ്യത്തിനെന്ന ആക്ഷേപമാണ് എൽ.ഡി.എഫിന്. കേന്ദ്രം അടച്ചുപൂട്ടൽ പ്രഖ്യാപിച്ച മാർച്ച് 24നാണ് സമ്പത്ത് നാട്ടിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.