Sandeep Varier

‘മുംബൈയിൽ മസാജ് പാർലർ നടത്തിയ ശിവസേനക്കാരൻ എനിക്കെതിരെ നിയമ നടപടി എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്, കേസുകൊടുക്കട്ടെ’ -സന്ദീപ് വാര്യർ

പാലക്കാട്: താനൂരിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തിയ മുംബൈയിലെ ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളിൽ താൻ ഉറച്ചു നിൽക്കുന്നതായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. മസാജ് പാർലർ നടത്തിയിരുന്ന ശിവസേനക്കാരൻ പ്രിൻസ് തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അവർ കേസുകൊടുക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘മുംബൈയിൽ പെൺകുട്ടികളെ ഉപയോഗിച്ച് മസാജ് പാർലർ നടത്തിയിരുന്ന ശിവസേനക്കാരൻ പ്രിൻസ് എനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് 24 ചാനലിനോട് പറഞ്ഞിട്ടുണ്ട്. അവർ കേസുകൊടുക്കട്ടെ. മാധ്യമങ്ങളോട് അവർ പറഞ്ഞ എല്ലാ കാര്യങ്ങളും പരസ്പര വിരുദ്ധമാണ്. ആദ്യം മീഡിയവണ്ണിനോട് കുട്ടികളുടെ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ കോൾ വന്നെന്നും താൻ അത് കണ്ടെന്നും ഒക്കെ പറഞ്ഞ പ്രിൻസിന്റെ ഭാര്യ, പിന്നീട് കുട്ടികളുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നില്ല എന്ന് മറ്റു ചാനലുകളോട് പറഞ്ഞു. മുംബൈയിലെ ചില സംഘടന പ്രവർത്തകർ കുട്ടികൾ അവിടെയുണ്ടോ എന്ന് താഴെ ചെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന നുണയാണ് പ്രിൻസ് പറഞ്ഞിരിക്കുന്നത്. ആ സമയത്ത് കുട്ടികൾ അവിടെ ഉണ്ടായിരുന്നു എന്ന് പിന്നീട് സംഘടനാ പ്രവർത്തകർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേസില്ലെന്നു മാത്രമേ പ്രിൻസ് പറയുന്നുള്ളൂ, അവിടെ റെയ്ഡ് നടന്നിട്ടുണ്ടോ എന്ന കാര്യം, അക്കാലത്ത് അത് വാർത്തയായിരുന്നോ എന്ന കാര്യം ഇതിലൊന്നും പ്രിൻസിന് വിശദീകരണമില്ല. മുംബൈയിലെ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട സംഗതികളാണ് ഞാൻ പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നു’ -സന്ദീപ് വാര്യർ വ്യക്തമാക്കി.

നേരത്തെ, കുട്ടികളെ കാണാതായ സംഭവത്തില്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറിന്റെ റോള്‍ അന്വേഷണ വിധേയമാക്കണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡിന് ഒന്നരവര്‍ഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പൊലീസിന്റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കേണ്ടി വന്നത്? പാലാരിവട്ടംകാരനായ ഒരാളുടെ സലൂണ്‍ ആണിത്. അറിഞ്ഞ വിവരങ്ങള്‍ പൊലീസിന് നല്‍കാന്‍ തയാറാണ്. മാധ്യമങ്ങള്‍ ആരെയും അന്ധമായി വിശ്വസിക്കരുത്. ഒന്ന് രണ്ട് വര്‍ഷം മുമ്പ് ഇവിടെ ഒരു മലയാളിയുടെ ദുരൂഹമരണം നടന്നതായും മൃതദേഹം നാട്ടില്‍ കൊണ്ടുവരാതെ അവിടെത്തന്നെ അടക്കിയതായും മുംബൈ മലയാളികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞിരുന്നു.

കാണാതായ പെൺകുട്ടികളെ കണ്ടെത്താൻ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ‘പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും അനായാസം ചെയ്യാവുന്ന മൊബൈൽ ലൊക്കേഷൻ ട്രാക്കിങ് അല്ലാതെ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ല. അതിലപ്പുറം പൊലീസിന്‍റെ യാതൊരു അന്വേഷണ മികവും ഈ കേസിൽ ഉണ്ടായിട്ടില്ല. മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് മാത്രമാണ് ഈ കേസിൽ കുട്ടികളെ തിരികെ കിട്ടിയത്. നല്ല രീതിയിൽ ഒരു അന്വേഷണം നടത്താൻ പൊലീസ് തയാറായിട്ടേ ഇല്ല. അതുകൊണ്ട് ഈ കേസിൽ ആരും കേരള പൊലീസിന്റെ മഹത്വം പറഞ്ഞ് വരണ്ട. ഇത്ര അൺ പ്രഫഷനൽ ആയി കേസ് കൈകാര്യം ചെയ്ത മലപ്പുറം എസ്.പിക്ക് പട്ടും വളയും നൽകി ആദരിക്കണം’ -സന്ദീപ് പരിഹസിച്ചു.

അതിനിടെ, താ​നൂ​രി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും മും​ബൈ​യി​ലേ​ക്ക് പോ​കും. വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച ബ്യൂ​ട്ടി പാ​ർ​ല​റി​നെ​ക്കു​റി​ച്ചും അ​വി​ടെ ആ​രെ​ങ്കി​ലും സ​ഹാ​യം ചെ​യ്തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കെ​യ​ർ ഹോ​മി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഞാ​യ​റാ​ഴ്ച തി​രൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തു. ഇ​വ​ർ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ത്ത​ത് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കാ​ൻ ത​ട​സ്സ​മാ​കു​ന്നു​ണ്ട്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​ത്തി​ന്റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​ത​യു​ണ്ടാ​യി​ട്ടി​ല്ല. ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​യാ​സ​മോ പ​രി​ഭ്ര​മ​മോ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കി​ല്ല. ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ന്ന​തി​നു മു​മ്പാ​യി അ​വ​ർ​ക്കും കൗ​ൺ​സ​ലി​ങ് ന​ട​ത്തും.

അ​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക​ളെ കൊ​ണ്ടു​പോ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ട​വ​ണ്ണ സ്വ​ദേ​ശി അ​ക്ബ​ർ റ​ഹീ​മി​നെ 21 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലേ​ക്ക് ഉ​ട​ൻ വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. കു​ട്ടി​ക​ളു​മാ​യി നാ​ലു മാ​സം മു​മ്പ് മാ​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ കൂ​ടു​ത​ൽ അ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഇ​വ​ർ ത​മ്മി​ൽ കൈ​മാ​റി​യ ഫോ​ട്ടോ​ക​ളും ചാ​റ്റു​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കും ബ​ന്ധ​മി​ല്ലെ​ന്നു​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പൊ​ലീ​സി​​ന്റെ നി​ഗ​മ​നം.

Tags:    
News Summary - sandeep varier against mumbai parlor owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.