തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻി 20 ടൂർണമെൻറിൽ കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. ഒക്ടോബർ 16 മുതൽ നവംബർ ആറ് വരെയാണ് ടൂർണമെന്റ്. രോഹൻ കുന്നുമ്മലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. മുൻ തമിഴ്‌നാട് ക്രിക്കറ്റ് താരം എം വെങ്കിട്ടരമണയാണ് ഈ സീസണിൽ കേരളത്തിന്റെ മുഖ്യ പരിശീലകൻ.
ജലക് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ടീമിൽ ഇടം നേടി. ഗ്രൂപ്പ് ഘട്ടത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. അഞ്ച് ഗ്രൂപ്പായി തിരിച്ച ടൂർണമെന്റിൽ ഗ്രൂപ്പ് ബി യിലാണ് കേരളം. ഒക്ടോബർ 16 ന് മുംബൈയിൽ ഹിമാചൽ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ഏഷ്യകപ്പ്, ഏഷ്യൻ ഗെയിംസ്, ഏകദിന ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജു മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയാറെടുപ്പിലാണ്. ദേശീയ ടീമിലേക്ക് ഉടൻ തിരിച്ചുവരാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് സഞ്ജു സാംസൺ.
കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അബ്ദുല്‍ ബാസിത്ത്, സിജോമോന്‍ ജോസഫ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, കെ.എം. ആസിഫ്, വിനോദ് കുമാര്‍, മനു കൃഷ്ണന്‍, വരുണ്‍ നായനാര്‍, അജ്‌നാസ് എം, മിഥുന്‍ പി.കെ, സല്‍മാന്‍ നിസാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.