തിരുവനന്തപുരം: സ്വര്‍ണക്കടത്തിനായി യു.എ.ഇ കോണ്‍സുലേറ്റിെൻറ സീലുൾപ്പെടെയുണ്ടാക്കാൻ കേസിലെ ഒന്നാംപ്രതി സരിത്ത് യന്ത്രം വാങ്ങി. മറ്റെന്തെങ്കിലും സ്ഥാപനങ്ങളുടെ സീലുണ്ടാക്കാൻ ഈ യന്ത്രം ഉപയോഗിച്ചോ എന്ന് പരിശോധിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് സമീപത്തെ കടയില്‍നിന്നാണ് സരിത്ത് ഒരുവര്‍ഷം മുമ്പ് മെഷീന് വാങ്ങിയത്.
കോണ്‍സുലേറ്റിെൻറ ലെറ്റർ പാഡില്‍ ഒട്ടേറെ കത്തുകള്‍ ഇവിടെനിന്ന് പ്രിെൻറടുത്തെന്നും വെളിപ്പെടുത്തലുണ്ട്. നെടുമങ്ങാട് പ്രിൻറിങ് പ്രസ് ഉണ്ടെന്നും അത് കേടായതിനാലാണ് പുതിയത് വാങ്ങുന്നതെന്നും സരിത്ത് പറഞ്ഞതായി കടയുടമ വെളിപ്പെടുത്തി.
അതിനിടെ സരിത്തിെൻറ ലാപ്ടോപ്പിലാണ് കോണ്‍സുലേറ്റിെൻറ ലെറ്റര്‍പാഡ് നിര്‍മിച്ചതെന്ന് കണ്ടെത്തി. കോണ്‍സുലേറ്റിെൻറ പേരിലുള്ള കത്തിെൻറ പകര്‍പ്പ് സരിത്ത് എടുത്തിരുന്നതായി തിരുവല്ലത്തെ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ എന്‍.ഐ.എക്ക് മൊഴി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.