കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ സരിത എസ്. നായർ നൽകിയ നാമനിർദേശപത്രിക തള്ളി. സോള ാർ കേസിൽ സരിതക്കെതിരെ വിധിച്ച ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി രണ്ട് പത്രികകളും തള്ളിയത്. വയനാട്, എറണാകുളം എന്നീ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് സരിത പത്രിക നൽകിയിരുന്നത്.
സ്വതന്ത്ര സ്ഥാനാർ ഥി സരിത എസ്. നായർ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് അയോഗ്യതക്ക് കാരണമാവുമെന്ന് വരണാധികാരി കണ്ടെത്തിയിരുന്നു. എന്നാൽ, ശിക്ഷക്കെതിരെ അപ്പീൽ പോയിട്ടുണ്ടെന്ന് സരിതയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. ഇത് തെളിയിക്കാനുള്ള രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും കൈവശമുണ്ടായിരുന്നില്ല. രേഖ ഹാജരാക്കാൻ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പത്രികകൾ തള്ളിയത്.
ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അയോഗ്യയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജില്ലാ വരണാധികാരി കൂടിയായ വയനാട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പത്രിക തള്ളിയത്. കേസുകളില്‍ സ്റ്റേ ഉണ്ടെന്ന സരിതയുടെ വാദം തള്ളിയ വരണാധികാരി, ഇത് കുറ്റവിമുക്തയാണെന്ന സന്ദേശമല്ല നല്‍കുന്നതെന്ന് വിലയിരുത്തി.
രണ്ടു സെറ്റ് നാമനിര്‍ദേശപത്രികയാണ് സരിത സമര്‍പ്പിച്ചിരുന്നത്. പത്രികയില്‍ സൂചിപ്പിച്ചിരുന്ന കേസുകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതിനാലും വിശദപരിശോധനയ്ക്കും തീരുമാനമെടുക്കുന്നതിനുമായി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
സോളാറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലാണ് സരിതക്ക് രണ്ട് വർഷം ജയിൽ ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.