കൊച്ചി: സൗേരാർജ പ്ലാൻറ് വാഗ്ദാനം ചെയ്ത് പ്രവാസിയിൽനിന്ന് പണം തട്ടിയ കേസിൽ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഹൈകോടതിയിൽ സരിത എസ്. നായരുടെ അപ്പീൽ ഹരജി. ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.17 കോടി രൂപ തട്ടിയ കേസിൽ സരിതക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും 2015ൽ മൂന്നുവർഷം കഠിന തടവും 45 ലക്ഷം വീതം പിഴയും വിധിച്ചിരുന്നു.
ഇതിനെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയെങ്കിലും 2017 ഡിസംബർ 14ന് തള്ളി. തുടർന്നാണ് അപ്പീലുമായി ഹൈകോടതിയിലെത്തിയത്. പദ്ധതിക്കുവേണ്ടി സരിത, ലക്ഷ്മി നായർ എന്ന പേരിലും ബിജു രാധാകൃഷ്ണൻ ആർ.ബി നായർ എന്ന പേരിലുമാണ് തന്നെ സമീപിച്ചതെന്ന് ബാബുരാജ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിലാണ് കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്. എന്നാൽ, സദാചാരവിഷയങ്ങൾക്ക് ഉൗന്നൽ നൽകിയാണ് കോടതി വാദം കേട്ടതെന്ന് അപ്പീലിൽ പറയുന്നു.
ലക്ഷ്മി എന്ന തെൻറ വിളിപ്പേരിൽ പരിചയപ്പെട്ടതിെൻറ പേരിൽ ആൾമാറാട്ടത്തിന് വകുപ്പ് ചേർത്ത് ശിക്ഷിക്കാനാവില്ല. വസ്തുതകൾ വിലയിരുത്താതെയാണ് മജിസ്േട്രറ്റ് കോടതിയുടെ ഉത്തരവെന്നും സരിത വാദിക്കുന്നു.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കെതിരെ മുപ്പതിലേറെ കേസുകൾ നിലവിലുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന തുകക്കുള്ള തട്ടിപ്പുകേസിലാണ് ഇൗ വിധിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.