തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് തൊഴില്‍ സരിത എസ്. നായര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതിക്കാരന്‍റെ മൊഴി. മാനേജര്‍ മീനാകുമാരിക്ക് നല്‍കാനെന്ന പേരില്‍ പ്രതികള്‍ പണം വാങ്ങിയിരുന്നു. മീനാകുമാരിയോട് ഫോണില്‍ സംസാരിച്ചെന്നും പരാതിക്കാരന്‍ അരുണ്‍ മൊഴി നല്‍കി.
ജോലി ലഭിക്കില്ലെന്ന് മീനാകുമാരി ആദ്യം പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് രണ്ടാമത് ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചെന്നും മൊഴിയിലുണ്ട്.
സരിത എസ്. നായരും കൂട്ടാളികളും തൊഴിൽ തട്ടിപ്പ് നടത്തിയത് ബെവ് കോ എം.ഡിയുടെ പേരിൽ വരെ വ്യാജരേഖകളുണ്ടാളുണ്ടാക്കിയാണ്. കെ.ടി.ഡി.സി മാനേജിങ്ങ് ഡയറക്ടറുടെ പേരിലും ഇൻറർവ്യൂവിനുള്ള ക്ഷണപത്രം തയാറാക്കിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.